മസ്കത്ത്: പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കാൻ ശമ്പളനിരക്ക് 150 റിയാലായി കുറച്ചു. ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളികളടക്കമുള്ളവർക്ക് പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണിത്. നേരത്തെ കുറഞ്ഞത് 300 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നുള്ളൂ. ഇതിനു മുമ്പ് ഇത് 600 റിയാലും അതിനു മുകളിലുമായിരുന്നു.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ പലകമ്പനികളും കുറഞ്ഞ വരുമാനമുള്ള ജീവനക്കാർക്ക് ഫാമിലി വിസ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 2011ലാണ് ഫാമിലി വിസക്കുള്ള പ്രതിമാസ വരുമാന നിയമം രാജ്യത്ത് വരുന്നത്. ഒമാനിലെ ജനസംഖ്യ 49,75,562 ആണ്. അതിൽ 42.21ശതമാനവും പ്രവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.