ഉ​പ​ഭോ​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത ഉ​ൽ​പ​ന്നങ്ങ​ൾ

പ്ര​കൃ​തി​ദ​ത്ത ഔ​ഷ​ധ​ങ്ങ​ളു​ടെ വി​ൽ​പ​ന; ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ

മ​സ്ക​ത്ത്: ഒ​റ്റ​മൂ​ലി​ക​ളും പ​ച്ചമ​രു​ന്നു​ക​ളും അ​ട​ക്ക​മു​ള്ള പ്ര​കൃ​തി ദ​ത്ത ഔ​ഷ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തിന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ. ഗു​ളി​ക​ക​ൾ, ഓ​യി​ൻ​മെ​ന്റു​ക​ൾ, ദ്ര​വ, ഘ​ന, പൊ​ടി രൂ​പ​ത്തി​ലോ ഉ​ള്ള എ​ല്ലാ ഇ​നം ഔ​ഷ​ധ വ​സ്‍തു​ക്ക​ളും വി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും അം​ഗീ​കാ​രം നേ​ടി​യ പ്ര​കൃ​തിദ​ത്ത ഔ​ഷ​ധ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്താ​വു​ന്ന​താ​ണ്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ 50 റി​യാ​ൽ മു​ത​ൽ 2000 റി​യാ​ൽ​വ​രെ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​മി​ല്ലാ​തെ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​നും പാ​ടി​ല്ല. അം​ഗീ​കാ​ര​മി​ല്ലാ​ത്ത മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും പ​ര​സ്യം ന​ൽ​കു​ന്ന​തി​നും നി​യ​മം ബാ​ധ​ക​മാ​ണ്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ട​ക​ളി​ലും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത ഇ​ത്ത​രം മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. 2015 മു​ത​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്നങ്ങ​ൾ​ക്ക് ഒ​മാ​നി​ൽ നി​യ​ന്ത്ര​ണം നി​ല​വി​ലു​ണ്ട്.

ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ദ്യ​മാ​യി പി​ടി​ക്കു​മ്പോ​ൾ 50 റി​യാ​ലാ​ണ് പി​ഴ ല​ഭി​ക്കു​ക. കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പി​ഴ​യും വ​ർ​ധി​ക്കും. പി​ഴ തു​ക പ​ര​മാ​വ​ധി 2000 റി​യാ​ൽ​വ​രെ എ​ത്തും. പി​ടി​ച്ചെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യും. വ്യാ​ജ സൗ​ന്ദ​ര്യ വ​ർ​ധന വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന വ്യാ​പ​ക​മാ​യി വ​ർ​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളും അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു. നേ​ര​ത്തെ റൂ​വി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ ഇ​പ്പോ​ൾ ഇ​ത് നി​ല​ച്ചി​ട്ടു​ണ്ട്. മു​ടി കൊ​ഴിച്ച​ിൽ, ന​ര, മു​ഖ​ത്ത് പാ​ടു​ണ്ടാ​വ​ൽ, മ​റ്റു സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ഒ​റ്റമൂ​ലി​ക​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഔ​ഷ​ധ മ​രു​ന്നു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന നി​ര​വ​ധി സം​ഘ​ങ്ങ​ൾ ഒ​മാ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യ​തോ​ടെ ഇ​വ​ർ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന് വി​സി​റ്റ് വി​സ​യി​ൽ ഒ​മാ​നി​ൽ എ​ത്തി​യ​വ​രാ​ണ് ഇ​ത്ത​രം ച​തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്​ത്ത​ര​ത്തി​ൽ ചി​ല​ർ ഇ​പ്പോ​ഴും രം​ഗ​ത്തു​ണ്ട്. നാ​ട​ൻ ഔ​ഷ​ധ​ങ്ങ​ളും ഒ​റ്റ മൂ​ലി​ക​ളും വി​ൽ​ക്കു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ളും ഒ​മാ​നി​ലു​ണ്ട്. ലൈ​സ​ൻ​സു​ക​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്തു നി​ന്നു​ള്ള അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. നി​ര​വ​ധി പേ​ർ ഇ​വ​രുടെ വ​ല​യി​ൽ വീ​ഴുക​യും ചെ​യ്തി​രു​ന്നു. വി​നോ​ദസ​ഞ്ചാ​ര സീ​സ​ൺ എ​ത്തി​യ​തോ​ടെ ഇ​ത്ത​രം സംഘങ്ങൾഇ​നി​യും എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ പ്ര​കൃ​തി ദ​ത്ത ഔ​ഷ​ധ​ങ്ങ​ളും ഒ​റ്റ മു​ല​കളും പ​ച്ചമ​രു​ന്നു​ക​ളും വി​ൽ​പ​ന ന​ട​ത്ത​ണ​മെ​ങ്കി​ൽ ആ​രോ​ഗ്യ മ​ന്ത്ര​ാല​യ​ത്തി​ന്റെ അം​ഗീ​കാ​രം വേ​ണ​മെ​ന്ന നി​യ​മം ശ​ക്ത​മാ​ക്കി​യ​ത് ഇ​ത്ത​ര​ക്ക​ാർ​ക്ക് തി​രി​ച്ച​ടി​യാ​വും. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ത​ട്ടി​പ്പുക​ളും വ​ഞ്ച​ന​യും അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. ഒ​റ്റമൂ​ലി എ​ന്ന പേ​രി​ൽ മു​ടി കൊ​ഴി​ച്ചി​ലി​നും മു​ഖ​ത്തി​ന്റെ പാ​ടു​ക​ൾ മാ​റ്റാ​നുമു​ള്ള മ​രു​ന്നു​ക​ൾ ഇ​നി വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തി​ന്റെ പേ​രി​ൽ പൊ​തുജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - Sale of herbal medicines; Authorities with traction control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.