പ്രകൃതിദത്ത ഔഷധങ്ങളുടെ വിൽപന; കർശന നിയന്ത്രണവുമായി അധികൃതർ
text_fieldsമസ്കത്ത്: ഒറ്റമൂലികളും പച്ചമരുന്നുകളും അടക്കമുള്ള പ്രകൃതി ദത്ത ഔഷധനങ്ങൾ വിൽപന നടത്തുന്നതിന് കർശന നിയന്ത്രണവുമായി അധികൃതർ. ഗുളികകൾ, ഓയിൻമെന്റുകൾ, ദ്രവ, ഘന, പൊടി രൂപത്തിലോ ഉള്ള എല്ലാ ഇനം ഔഷധ വസ്തുക്കളും വിൽക്കുന്നതിന് നിയന്ത്രണം ബാധകമാണ്. എന്നാൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽനിന്നും അംഗീകാരം നേടിയ പ്രകൃതിദത്ത ഔഷധങ്ങൾ വിൽപന നടത്താവുന്നതാണ്. നിയമം ലംഘിക്കുന്നവർ 50 റിയാൽ മുതൽ 2000 റിയാൽവരെ പിഴ അടക്കേണ്ടി വരും. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പരസ്യങ്ങൾ നൽകാനും പാടില്ല. അംഗീകാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നതിനും പരസ്യം നൽകുന്നതിനും നിയമം ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും കടകളിലും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. പല സ്ഥാപനങ്ങളിൽനിന്നും കണ്ടെടുത്ത ഇത്തരം മരുന്നുകൾ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 2015 മുതൽ ഇത്തരം ഉൽപന്നങ്ങൾക്ക് ഒമാനിൽ നിയന്ത്രണം നിലവിലുണ്ട്.
ഇത്തരം ഉൽപന്നങ്ങൾ ആദ്യമായി പിടിക്കുമ്പോൾ 50 റിയാലാണ് പിഴ ലഭിക്കുക. കുറ്റം ആവർത്തിക്കുന്നതിനനുസരിച്ച് പിഴയും വർധിക്കും. പിഴ തുക പരമാവധി 2000 റിയാൽവരെ എത്തും. പിടിച്ചെടുത്ത ഉൽപന്നങ്ങൾ അധികൃതർ നശിപ്പിക്കുകയും ചെയ്യും. വ്യാജ സൗന്ദര്യ വർധന വസ്തുക്കളുടെ വിൽപന വ്യാപകമായി വർധിച്ചിരുന്നു. ഇതിനെതിരെ നിരവധി പരാതികളും അധികൃതർക്ക് ലഭിച്ചിരുന്നു. നേരത്തെ റൂവി അടക്കമുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നത്. എന്നാൽ, അധികൃതർ നടപടികൾ ആരംഭിച്ചതോടെ ഇപ്പോൾ ഇത് നിലച്ചിട്ടുണ്ട്. മുടി കൊഴിച്ചിൽ, നര, മുഖത്ത് പാടുണ്ടാവൽ, മറ്റു സൗന്ദര്യ പ്രശ്നങ്ങൾ എന്നിവക്ക് ഒറ്റമൂലികൾ ഉണ്ടെന്ന് പറഞ്ഞ് ഔഷധ മരുന്നുകൾ വിൽപന നടത്തുന്ന നിരവധി സംഘങ്ങൾ ഒമാനിൽ ഉണ്ടായിരുന്നു. നടപടികൾ ശക്തമായതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് വിസിറ്റ് വിസയിൽ ഒമാനിൽ എത്തിയവരാണ് ഇത്തരം ചതികൾ നടത്തിയിരുന്നത്ത്തരത്തിൽ ചിലർ ഇപ്പോഴും രംഗത്തുണ്ട്. നാടൻ ഔഷധങ്ങളും ഒറ്റ മൂലികളും വിൽക്കുന്ന ചില സ്ഥാപനങ്ങളും ഒമാനിലുണ്ട്. ലൈസൻസുകൾ ദുരുപയോഗപ്പെടുത്തിയാണ് ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ ഇവർ വിൽപന നടത്തുന്നത്. നിരവധി പേർ ഇവരുടെ വലയിൽ വീഴുകയും ചെയ്തിരുന്നു. വിനോദസഞ്ചാര സീസൺ എത്തിയതോടെ ഇത്തരം സംഘങ്ങൾഇനിയും എത്താൻ സാധ്യതയുണ്ട്.
എന്നാൽ പ്രകൃതി ദത്ത ഔഷധങ്ങളും ഒറ്റ മുലകളും പച്ചമരുന്നുകളും വിൽപന നടത്തണമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം വേണമെന്ന നിയമം ശക്തമാക്കിയത് ഇത്തരക്കാർക്ക് തിരിച്ചടിയാവും. ഇതോടെ ഈ മേഖലയിലെ തട്ടിപ്പുകളും വഞ്ചനയും അവസാനിക്കുകയും ചെയ്യും. ഒറ്റമൂലി എന്ന പേരിൽ മുടി കൊഴിച്ചിലിനും മുഖത്തിന്റെ പാടുകൾ മാറ്റാനുമുള്ള മരുന്നുകൾ ഇനി വിൽക്കാൻ കഴിയില്ല. ഇതിന്റെ പേരിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.