ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​ സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്ക​ത്ത്​: മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സ​ഈ​ദു​മാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് ഫൗ​സാ​ൻ അ​ൽ റ​ബി​അ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​നി നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും നേ​രു​ക​യും സൗ​ദി​യു​ടെ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും അ​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​യ്യി​ദ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും ഇ​സ്‌​ലാ​മി​ക ലോ​ക​വു​മാ​യു​ള്ള ബ​ന്ധ​വും രാ​ഷ്ട്ര​ങ്ങ​ളു​ടെ സു​സ്ഥി​ര​ത സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത ഇ​രു​വ​രും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ ആ​ഴം അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞ അ​ൽ റാ​ബി​അ, സാ​ഹോ​ദ​ര്യ സം​യു​ക്ത ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​മാ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കു ത​ന്റെ സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ ബി​ൻ സ​ഈ​ദ്​ അ​ൽ ബു​സൈ​ദി​യു​മാ​യും അ​ൽ റാ​ബി​അ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഹ​ജ്ജ് സീ​സ​ണി​ൽ ഉം​റ വ​ഹി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​കാ​ര്യ​ങ്ങ​ളും മ​റ്റും ച​ർ​ച്ച ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും സൗ​ദി അ​റേ​ബ്യ​യെ പ്ര​ശം​സി​ച്ചു. ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ മ​മാ​രി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി,സൗ​ദി മ​ന്ത്രി പ്ലീ​നി​പോ​ട്ട​ൻ​ഷ്യ​റി യൂ​സ​ഫ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഔ​ദ, ഒ​മാ​നി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ എം​ബ​സി​യു​ടെ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്‌​സ്, പ്ര​തി​നി​ധി സം​ഘം തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Saudi Hajj and Umrah Minister held a meeting with the Deputy Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.