സൂർ ആശുപത്രിയിലെ ​െഎസൊലേഷൻ വാർഡ്​ ഉദ്​ഘാടനം ചെയ്യുന്നു

സ്​കൂൾ തുറക്കൽ: സുപ്രീം കമ്മിറ്റി തീരുമാനമെടുക്കും –ആരോഗ്യ മന്ത്രി

മസ്​കത്ത്​: സ്​കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കമ്മിറ്റി കൃത്യസമയത്ത്​ അനുയോജ്യമായ തീരുമാനമെടുക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹ്​മദ്​ അൽ സഇൗദി. സൂർ ​ആശുപത്രിയിൽ ​െഎസൊലേഷൻ വാർഡ്​ ഉദ്​ഘാടനം ചെയ്​തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ​െഎസൊലേഷൻ വാർഡ്​ ഒമാൻ എൽ.എൻ.ജി കമ്പനിയുടെ ധനസഹായത്താലാണ്​ നിർമിച്ചത്​.ഉദ്​ഘാടന ചടങ്ങിൽ തെക്കൻ ശർഖിയ ഗവർണർ ഡോ. യഹ്​യ ബിൻ ബദർ അൽ മഅ്​വാലിയും സംബന്ധിച്ചു.

പദ്ധതിക്ക്​ മൊത്തം 7.61 ലക്ഷം റിയാലാണ്​ ചെലവ്​ വന്നതെന്ന്​ ഗവർണറേറ്റിലെ മെഡിക്കൽ സർവിസസ്​ ഡയറക്​ടർ ജനറൽ ഡോ. ഖാലിദ്​ ബിൻ സൈദ്​ അൽ സാദി പറഞ്ഞു.838 സ്​ക്വയർ മീറ്റർ സ്​ഥലത്തായി നിർമിച്ച ​െഎസൊലേഷൻ വാർഡിൽ 12 മുറികളാണ്​ ഉള്ളത്​.നൂതനമായ വെൻറിലേറ്റർ സൗകര്യമടക്കമുള്ളവ ഇവിടെയുണ്ട്​. അതിനാൽ രോഗികളെ മറ്റെവിടേക്കും ചികിത്സക്കായി കൊണ്ടുപോകേണ്ട സാഹചര്യമുണ്ടാകുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.