മസ്കത്ത്: ഫൈസർ കോവിഡ് വാക്സിെൻറ രണ്ടാമത് ഡോസ് ഞായറാഴ്ച മുതൽ നൽകിത്തുടങ്ങി. ഒമാെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ചകളിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് രണ്ടാമത്തേത് നൽകുന്നത്. ഒന്നാം ഘട്ടത്തിലേതുപോലെ ബോഷർ പോളിക്ലിനിക്കിലെത്തി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദി രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇതുവരെ 38,900 ഡോസ് ആണ് നൽകിയത്. രണ്ട് ഡോസുകൾക്കിടയിൽ മൂന്നാഴ്ചയാണ് ഇടവേള വേണ്ടത്. ഇത് നാലാഴ്ച വരെ നീളാവുന്നതാണ്. ആദ്യ ഘട്ട വാക്സിനേഷൻ നല്ല വിജയമായിരുന്നെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിൽ ലക്ഷ്യമിട്ട മുഴുവൻ ശതമാനം ആളുകൾക്കും വാക്സിൻ നൽകാൻ കഴിഞ്ഞു. മറ്റ് ഗവർണറേറ്റുകളിലും ഉയർന്ന തോതിൽതന്നെയാണ് വാക്സിനേഷൻ. ലഭ്യതക്കുറവ് മാത്രമാണ് ഒമാനിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ കഴിയാത്തതിന് കാരണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
അപകടസാധ്യതയുള്ളവർക്ക് നൽകുന്നതിനായി കൂടുതൽ വാക്സിനുകൾ വൈകാതെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും ഡോ. അൽസഇൗദി കൂട്ടിച്ചേർത്തു. കോവിഡിെൻറ പുതിയ വകഭേദം അതിവേഗം പടരുകയാണ്. പുതിയ വകഭേദത്തിെൻറ അപകട സാധ്യത മാതൃ വൈറസിേൻറതുപോലെത്തന്നെയാണ്. അതിനാൽ, വാക്സിൻ പുതിയ വകഭേദത്തിനും ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.