മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിൽ പൂർണമായി തകർന്ന 328 വീടുകൾ ഉടൻ നിർമിക്കാൻ ഭവന നഗരാസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായി ധനമന്ത്രിയും മന്ത്രിതല സമിതിയുടെ ചെയർമാനുമായ സുൽത്താൻ ബിൻ സലീം അൽഹബ്സി പറഞ്ഞു. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 80 ഫലജുകളേയും അഞ്ചു ഡാമുകളേയുമാണ് ഷഹീൻ ബാധിച്ചത്. 24 ഫലജുകളും രണ്ടു ഡാമുകളും അറ്റകുറ്റപ്പണിക്ക് ടെൻഡർ നൽകിയിട്ടുണ്ട്. സാേങ്കതിക കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം മറ്റു ഡാമുകളുടെ പണികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിെൻറ ആഘാതം വിലയിരുത്താനുള്ള മന്ത്രിതല സമിതിയുടെ നാലാമത്തെ യോഗം കഴിഞ്ഞ ദിവസം സുവൈഖ് പൊലീസ് സ്റ്റേഷനിൽ ചേർന്നു. വീടുകളിലെ വസ്തുവകകളും വൈദ്യുതിയും പുനഃസ്ഥാപിക്കാനും ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നതായി സമിതി വിലയിരുത്തി. ദുരിത ബാധിത പ്രദേശങ്ങളുടെ വീടുകളുടെ അവസ്ഥ നഗര-ഭവന മന്ത്രാലയം വിശദീകരിച്ചു.
പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഉൾറോഡുകളുടെ അറ്റകുറ്റപ്പണികൾ സുൽത്താൻ സായുധസേനയുടെ എൻജിനീയർ വിഭാഗം, ഗതാഗത-ആശയവിനിമയ-വിവര സാേങ്കതിക മന്ത്രാലയം, കൃഷി-ഫിഷറീസ്-ജലവിഭവ മന്ത്രാലയം, മുനിസിപ്പാലിറ്റികൾ എന്നിവരടങ്ങുന്ന ടീം വിശദീകരിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ സമിതി നിർദേശം നൽകി. ഭാവിയിലുണ്ടാകുന്ന കാലാവസ്ഥ സാഹചര്യങ്ങളിൽ റോഡുകളും കലുങ്കുകളും ഇത്തരത്തിൽ തകരാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശങ്ങൾ സമർപ്പിക്കാനും തീരുമാനമായി. ധനകാര്യ മന്ത്രി സുൽത്താൻ സലിം അൽ ഹബ്സി അധ്യക്ഷത വഹിച്ചു.
ഭവന നഗര ആസൂത്രണ മന്ത്രാലയം ടീം രൂപവത്കരിച്ചു
മസ്കത്ത്: ബാത്തിനമേഖലകളിൽ ഷഹീൻ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ നേരിട്ട വസ്തുക്കളും വീടുകളും കണ്ടെത്താൻ ഭവന നഗര ആസൂത്രണ മന്ത്രാലയം ടീമുകളെ രൂപവത്കരിച്ചു. ബാത്തിനമേഖലകളിലെ താമസക്കാർക്ക് ഭീഷണിയാകുന്ന ഭാഗികമോ, പൂർണമായോ തകർന്ന വീടുകളോ വസ്തുവകകളോ കണ്ടെത്തുകയായിരിക്കും ടീമിെൻറ ലക്ഷ്യമെന്ന് ഭവന നഗരാ സൂത്രണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എൻജിനീയർ ഹമദ് ബിൻ അലി അൽ നസ്വാനി പറഞ്ഞു. ഉചിത പരിഹാരം കണ്ടെത്താൻ മന്ത്രാലയം ശ്രമിക്കുകയാണെന്നും പഠിച്ചതിന് ശേഷം അനുേയാജ്യ തീരുമാനങ്ങൾ എടുക്കാൻ ചുമതലയുള്ള കമ്മിറ്റിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഷഹീൻ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ 18,000 കുടുംബങ്ങളുടെ കാര്യങ്ങൾ പരിേശാധിച്ചിട്ടുണ്ടെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളുടെ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ റഹ്മാൻ അൽ ഷെഹി പറഞ്ഞു. ദിനംപ്രതി 600 പേർക്ക് ഭക്ഷണം, താൽക്കാലിക താമസം, സാമ്പത്തിക സഹായം എന്നിവ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈകാര്യം ചെയ്തത് 2300ലധികം കേസുകൾ
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് ആരംഭിച്ചശേഷം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) 2300 ലധികം കേസുകൾ കൈകാര്യം ചെയ്തതായി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ വീടുകൾക്കുള്ളിൽ കുടുങ്ങിയ 544 പേരെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.