മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) വഴിയോരക്കച്ചവടക്കാർക്കും പരമ്പരാഗത കരകൗശല സ്റ്റാളുകളുടെ ഉടമകൾക്കും ഷെൽട്ടറുകൾ ഒരുക്കി.
യാങ്കു, ധങ്കി വിലായത്തുകളിൽ തെരുവുകച്ചവടക്കാർക്കും മറ്റും പ്രയോജനപ്പെടുന്നതാണ് ഷെൽട്ടറുകൾ. വെയിലും മഴയും ഏൽക്കാെത കച്ചവടം നടത്താനും വൃത്തിയുള്ള ചുറ്റുപാടിൽ സാധനങ്ങളും ഉൽപന്നങ്ങളും വെക്കാനുള്ള സ്റ്റാൻഡുകളും മറ്റും ഒരുക്കിയിട്ടുണ്ടെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗവും ദാഹിറ ഗവർണറേറ്റിലെ ചേംബർ ബ്രാഞ്ച് മേധാവിയുമായ സെയ്ഫ് ബിൻ സെയ്ദ് അൽ ബാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.