മസ്കത്ത്: ഇസ്ലാമിക് എജ്യുക്കേഷൻ ബോർഡ് സ്മാർട്ട് സ്കോളർഷിപ് പരീക്ഷ ശനിയാഴ്ച നടക്കും. ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ ഒമാനിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒമാൻ സമയം രാവിലെ 8.30ന് പരീക്ഷ ആരംഭിക്കും.
ജി.സി.സി രാഷ്ട്രങ്ങൾ, യു.കെ, മലേഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,200 കേന്ദ്രങ്ങളിൽ പരീക്ഷാ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 1,22,500 വിദ്യാർഥികൾ പരീക്ഷ എഴുതും. പ്രത്യേകം പരിശീലനം ലഭിച്ച 3,500 നിരീക്ഷകർ പരീക്ഷ നിയന്ത്രിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തുൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് സ്മാർട്ട് സ്കോളർഷിപ് വഴി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. ഒമാനിലെ പരീക്ഷ കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചതായി ഐ.സി.എഫ് എജ്യുക്കേഷൻ സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.