മസ്കത്: കായിക രംഗത്തെ സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ലക്ഷ്യമിട്ട് ഒമാനും ബഹ്റൈനും കരാറിൽ ഒപ്പുവെച്ചു. മസ്കത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് െതയാസിൻ ബിൻ ഹൈതം അൽ സഈദ്, ബഹ്റൈൻ യൂത്ത് ആൻഡ് സ്പോർട്സ് കൗൺസിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ അതോറിറ്റി സ്പോർട്സ് പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുമാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക രംഗത്തെ വികസനത്തിനുതകുന്ന സംയുക്ത പരിപാടികൾ സ്വീകരിക്കും.
സംയോജിത ഹബ്; കരാർ ഒപ്പിട്ടു
മസ്കത്: ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിൽ ബസുകൾക്കും ടാക്സികൾക്കുമായി സംയോജിത ഹബ് ഒരുക്കാൻ മുവാസലത്തുമായി ഗവർണറുടെ ഓഫിസ് ധാരണപത്രത്തിൽ ഒപ്പിട്ടു. ദാഖിലിയ ഗവർണർ ശൈഖ് ഹലാൽ ബിൻ സഈദ് അൽ ഹജ്രി, മുവാസലത്ത് ആക്ടിങ് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽനദവി എന്നിവരാണ് കരാറിൽ ഒപ്പിട്ടിട്ടിരിക്കുന്നത്. സിറ്റി, ഇന്റർസിറ്റി സർവിസുകൾക്കായി ബസ് സ്റ്റേഷൻ, യാത്രക്കാർക്കായി ബസ് കാത്തിരിപ്പ് കേന്ദ്രം, ടാക്സി പാർക്കിങ്, പൊതു പാർക്കിങ്, ഗവർണറേറ്റിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള വിവിധ വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.