ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗ​ത്തി​ന്‍റെ ‘വേ​ന​ൽ തു​മ്പി​ക​ൾ’ ക്യാ​മ്പി​ൽ​നി​ന്ന്

സ​ർ​ഗവാ​സ​ന​ക​ൾ​ക്ക്​ വാ​തി​ൽ തു​റ​ന്ന് ‘വേ​ന​ൽ തു​മ്പി​ക​ൾ ക്യാ​മ്പിന്​ തു​ട​ക്കം

മ​സ്​​ക​ത്ത്​: കു​ട്ടി​ക​ളു​ടെ സ​ർ​ഗവാ​സ​ന​ക​ൾ​ക്ക്​ വാ​തി​ൽ തു​റ​ന്ന്​ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗ​ത്തി​ന്‍റെ ‘വേ​ന​ൽ തു​മ്പി​ക​ൾ ക്യാ​മ്പി​ന്​ തു​ട​ക്ക​മാ​യി. ജൂ​ലൈ 12, 13, 19, 20 തീ​യ​തി​ക​ളി​ലാ​യി കേ​ര​ള​വി​ഭാ​ഗം ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ്​ പ്ര​വാ​സി ക്ഷേ​മ​നി​ധി ഡ​യ​റ​ക്​​ട​റും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ആ​ൻ​ഡ്​ ഫെ​സി​ലി​റ്റേ​റ് ഡ​യ​റ​ക്റ്റ​ർ കൂ​ടി​യാ​യ വി​ത്സ​ൺ ജോ​ർ​ജ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​വി​ഭാ​ഗം െസ​ക്ര​ട്ട​റി​ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ളാ​വി​ങ് ബാ​ല​വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​വി​ദ്യ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഒ​മാ​നി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ പ​ത്മ​നാ​ഭ​ൻ ത​ലോ​റ ആ​ശം​സ​ക​ൾ സം​സാ​രി​ച്ചു. നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ടെ​ലി​ഫി​ലിം അ​ഭി​നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ ശി​വ​ദാ​സ് പൊ​യി​ൽ​ക്കാ​വാ​ണ് ക്യാ​മ്പ്​ ന​യി​ക്കു​ന്ന​ത്.

വാ​യ​ന, എ​ഴു​ത്ത്, ചി​ത്രം, നാ​ട​കം, സം​ഗീ​തം, സി​നി​മ തു​ട​ങ്ങി​യ സ​ർ​ഗാ​ത്മ​ക സാ​ധ്യ​ത​ക​ളെ ജീ​വി​ത നൈ​പു​ണ്യ വി​കാ​സ​ത്തി​നാ​യ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​രി​ക്കു​ല​വും ത​യാറാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ക്യാ​മ്പ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ര​ണ്ടാം ക്ലാ​സു​മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള 150 ൽ​പ​രം കു​ട്ടി​ക​ളാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്തി​ന്റെ ഒ​റ്റ​പ്പെ​ട​ലു​ക​ളി​ൽ​നി​ന്ന് കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തു ക​ട​ക്കാ​ൻ ക്യാ​മ്പ് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Summer Trunks Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.