മസ്കത്ത്: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. അഞ്ചാംഘട്ട പട്ടികയാണ് പുറത്തിറക്കിയത്. ഇൗ വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് ആരോഗ്യ സുരക്ഷ-മുൻകരുതൽ നടപടികൾ പാലിച്ച് ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാം.
മത്ര സൂഖിനകത്തെ കടകൾക്ക് പ്രവർത്തനാനുമതി നൽകിയതാണ് തീരുമാനത്തിൽ പ്രധാനം. കോവിഡ് വ്യാപനത്തെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് 18 മുതൽ സൂഖ് അടഞ്ഞുകിടക്കുകയായിരുന്നു. നാലുഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും കോവിഡ് വ്യാപന സാധ്യത മുൻനിർത്തി മത്ര സൂഖിന് പ്രവർത്തനാനുമതി നൽകിയിരുന്നില്ല.
പത്രങ്ങളുടെയും മാസികകളുടെയും മറ്റും പ്രസിദ്ധീകരണം പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്.
പ്രവർത്തനാനുമതി നൽകിയ മറ്റു വിഭാഗങ്ങൾ:
1. അന്താരാഷ്ട്ര-ടൂറിസം റസ്റ്റാറൻറുകൾ (ഷോപ്പിങ് മാളുകളിലെ ശാഖകളുടെ ഫുഡ്കോർട്ടുകൾ അടഞ്ഞുകിടക്കും) 2. ഹോട്ടലുകളിലെ ജിംനേഷ്യങ്ങളും സ്വിമ്മിങ് പൂളുകളും (ഹോട്ടലുകളിലെ അതിഥികൾക്ക് മാത്രമാണ് ഇവ അനുമതിയുള്ളൂ) 3. ഗവർണറേറ്റുകളിലെ മത്സ്യ മാർക്കറ്റുകൾ 4. പരമ്പരാഗത മാർക്കറ്റുകൾക്കുള്ളിലെ വാണിജ്യ പ്രവർത്തനങ്ങൾ 5. മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ അനുമതിയുള്ള പ്രത്യേക പരിശീലന പരിപാടികൾ 6. ഫോൺ സിം കാർഡുകളുടെ വിൽപന 7. കാറുകളുടെ ഉൾവശം കഴുകാനുള്ള അനുമതി 8. പുകയില-അനുബന്ധ ഉൽപന്നങ്ങളുടെ വിൽപന 9. ക്യാമ്പിങ് ഉപകരണങ്ങളുടെയും സാമഗ്രികളുടെയും വിൽപന 10. ടെൻറുകളുടെ തയ്യലും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ. ഇതോടൊപ്പം മേഖലയിലെയും രാജ്യാന്തര തലത്തിലെയും മത്സരങ്ങൾക്ക് ദേശീയ ടീമുകളെ പരിശീലിപ്പിക്കുന്ന സ്റ്റേഡിയങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ദേശീയ ഫുട്ബാൾ ടീം, നാഷനൽ ജൂനിയേഴ്സ് ടീം, ഒമാൻ നാഷനൽ ഫുട്സാൽ ടീം, ദോഫാർ സ്പോർട്സ് ക്ലബ്, ജനറൽ വിഭാഗത്തിലെ ടെന്നിസ് മത്സര ഗ്രൗണ്ടുകൾ എന്നിവ തുറക്കാനാണ് സുപ്രീം കമ്മിറ്റി അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.