മസ്കത്ത്: ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. ഈവർഷത്തെ ആഗോള നികുതിസൂചിക അനുസരിച്ച് അമേരിക്കൻ വേൾഡ് പബ്ലിക്കേഷൻ റിവ്യൂ വെബ്സൈറ്റ് തയാറാക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ ഉൾപ്പെട്ടിട്ടുള്ളത്. ബെർമുഡ, കേമാൻ ദ്വീപുകൾ, ബഹാമസ്, ബ്രൂണെ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവക്കൊപ്പമാണ് ഏറ്റവും കുറഞ്ഞ നികുതിനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റും ഇടംനേടിയിരിക്കുന്നത്.
ഒമാനിലെ ആദായനികുതിനിരക്ക് പൂജ്യം ശതമാവും വിൽപന നികുതിനിരക്ക് അഞ്ചും കോർപറേറ്റ് ലാഭത്തിന്റെ നികുതി 15 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നികുതി ഏറ്റവും കൂടുതൽ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഐവറി കോസ്റ്റാണ് ഒന്നാമത്. ആദായനികുതി നിരക്ക് 60 ശതമാനമാണ് ഇവിടത്തേത്. ഫിൻലാൻഡ്, ജപ്പാൻ, ഓസ്ട്രിയ, ഡെന്മാർക്ക്, സ്വീഡൻ എന്നിവയാണ് ഏറ്റവും തൊട്ടുപിന്നിലുള്ളത്. നികുതിനിരക്കുകളും നിയന്ത്രണങ്ങളും ഓരോ രാജ്യത്തിനും ഒരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.