സലാല: രാജ്യത്ത് വളർന്നുവരുന്ന സാമുദായിക ധ്രുവീകരണവും വംശീയ വെറുപ്പു വളർത്താനുള്ള ശ്രമങ്ങളും നാടിന് ആപത്ത് വരുത്തിവെക്കുമെന്ന് സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ടി.ഡി. രാമകൃഷണൻ. സലാല മ്യൂസിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിെൻറ വികസനങ്ങളെയും ശാസ്ത്രനേട്ടങ്ങളെയും മിത്തുകളുമായി ചേർത്തുവെക്കുന്നതിലൂടെ നമ്മുടെ നാട് ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. നോട്ടുനിരോധനം പോലുള്ള ചിന്താശൂന്യമായ തീരുമാനങ്ങൾ വികസനത്തെ പിന്നോട്ടടിപ്പിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യക്തികളുടെയും കൂട്ടായ്മകളുടെയും പരിശ്രമങ്ങളിലൂടെ വെറുപ്പിെൻറ പ്രത്യയശാസ്ത്രത്തെ തടയാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാനും സ്വാഗതസംഘം ചെയർമാനുമായ മോഹൻദാസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഐ.എസ്.സി മലയാളം വിഭാഗം, കൈരളി, കെ.എം.സി.സി, ഒ.ഐ.സി.സി, ഇന്ത്യൻ വെൽഫെയർ ഫോറം, സർഗവേദി, ടിസ, ഐ.എം.ഐ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വികാസ്, തണൽ, പ്രവാസി കൗൺസിൽ, കോഴിക്കോട് സൗഹൃദ കൂട്ടായ്മ, സിഫ, സീറോ മലബാർ കാത്തോലിക് അസോസിയേഷൻ തുടങ്ങിയ സലാലയിലെ വിവിധ സംഘടനാ പ്രതിനിധികൾ ടി.ഡി.ആറിന് മെമേൻറായും പൊന്നാടയും നൽകി ആദരിച്ചു.
ഐ.എസ്.സി മലയാളം വിഭാഗം ലേഡീസ് കോഓഡിനേറ്റർ ഹേമ ഗംഗാധരൻ സ്വാഗതവും യാസ് പ്രസിഡൻറ് സാഗർ അലി നന്ദിയും പറഞ്ഞു. മലയാള വിഭാഗം കോ കൺവീനർ മനോജ് കുമാർ, സ്വാഗത സംഘം കോഒാഡിനേറ്റർ അബ്ദുല്ല മുഹമ്മദ്, കോൺസുലാർ ഏജൻറ് രാജഗോപാൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
യാസ് പുറത്തിറക്കിയ സലാല ടൈംസ് പുതുവർഷ പതിപ്പിെൻറ പ്രകാശനത്തിനായാണ് ടി.ഡി. രാമകൃഷ്ണൻ സലാലയിലെത്തിയത്. ഞായറാഴ്ച വൈകീട്ടുള്ള ഒമാൻ എയറിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.