ഇന്ത്യൻ സോഷ്യൽ ക്ലബ്​ മലയാള വിഭാഗം ഓണാഘോഷത്തിന്‍റെ ഉദ്​ഘാടനം

മലയാള വിഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ വിലയേറിയത്​ -സക്കറിയ

മസ്​കത്ത്​: ഒമാൻ മലയാളികളുടെ സാംസ്കാരികവും സാമൂഹികവുമായ മേഖലകളിൽ മലയാള വിഭാഗം നൽകുന്ന സംഭാവനകൾ വിലയേറിയതാണെന്ന്​ പ്രശസ്ത സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ പോൾ സക്കറിയ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്‍റെ ഓൺലൈൻ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവീനർ പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നടി അപർണ ദാസ് മലയാള വിഭാഗത്തിന് ആശംസ നേർന്നു. കോ കൺവീനർ ലേഖ വിനോദ്, വിനോദ വിഭാഗം സെക്രട്ടറി ഷഹീർ അഞ്ചൽ എന്നിവർ സംസാരിച്ചു. സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, മഹാബലി വരവേൽപ്, തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, വനിതകളുടെ സ്നേഹിത, കാവ്യദൃശ്യാവിഷ്കരണം എന്നിവയും ഓണാഘോഷത്തിനു മിഴിവേകി. ഓണാഘോഷ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന ഓണസദ്യ ഇത്തവണ അംഗങ്ങള്‍ക്ക് പാര്‍സലായി നൽകുകയും വരാൻ കഴിയാത്തവർക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുകയും ചെയ്തു.

Tags:    
News Summary - The activities of the Malayalam section are valuable - Zachariah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.