സുഹാർ: സുഹാർ ലൈഫ്ലൈൻ ആശുപത്രി ഫലജ് കൈരളിയുമായി ചേർന്ന് നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ രക്ത ബാങ്കുകളിൽ സ്റ്റോക്ക് കുറവാണെന്ന അധികൃതരുടെ അറിയിപ്പിെൻറ പശ്ചാത്തലത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫലജ് ലൈഫ് ലൈൻ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ 130 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 107 പേരിൽനിന്ന് രക്തം ശേഖരിച്ചു. ബാക്കിയുള്ളവരെ ആരോഗ്യപരമായ കാരണങ്ങളാലും സമയപരിമിതികൊണ്ടും തിരിച്ചയച്ചു.
ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജ് മാനേജർ ഷംനാദ് അബ്ദുൽ ഖാദർ, അസി. ഓപറേഷൻ മാനേജർ ഹസൻ അബ്ദുല്ല മുഹമ്മദ്, െഎ.ടി മേധാവി ടി.എസ്. സൈമൺ, അൽ ജദീദ് എക്സ്ചേഞ്ച് പ്രതിനിധികളായ സനൂപ്, ശ്രീദോഷ് എന്നിവരും പെങ്കടുത്തു. സ്ത്രീകളും രക്തം നൽകാൻ മുന്നോട്ടുവന്നിരുന്നു.രക്തം നൽകിയവർക്കുള്ള ലൈഫ് ലൈൻ ആശുപത്രിയുടെ പാരിതോഷികമായ സൗജന്യ പരിശോധന കൂപ്പൺ ചടങ്ങിൽ വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.