മസ്കത്ത്: രാജ്യത്ത് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് 55,085 ആളുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. സിസംബർ 21 വരെയുള്ള കണക്കാണിത്. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ രണ്ടു ശതമാനമാണിത്. 31,23,613 ആളുകൾ ഒന്നാം ഡോസ് വാക്സിനുമെടുത്തു. ആകെ ജനസംഖ്യയുടെ 93 ശതമാനം വരുമിത്. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ 86 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 28, 98,331 പേരാണ് രണ്ടു ഡോസും എടുത്തിരിക്കുന്നത്. ആകെ 60,77,029 ആളുകൾക്കാണ് വാക്സിൻ നൽകിയത്.
രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസെടുക്കാൻ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ചിരുന്നു.
മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിെൻറ ഭാഗമായി ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്നു മാസമായി ആരോഗ്യവകുപ്പ് കുറച്ചിട്ടുണ്ട്. നേരത്തേ രണ്ട് ഡോസെടുത്ത് ആറുമാസം കഴിഞ്ഞവർക്കേ മൂന്നാം ഡോസെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളു.
രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ഏത് വാക്സിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോൺടെക് ആണ് നൽകുന്നത്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കും നേരത്തേതന്നെ രാജ്യത്ത് മൂന്നാം ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകളും ദിനേന ഉയരുകയാണ്.
നിലവിൽ രാജ്യത്ത് 17 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളതിനാൽ ബൂസ്റ്റർ ഡോസെടുക്കാൻ ജനങ്ങൾ തയാറാകണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.