മസ്കത്ത്: ഒമാനെ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാക്കി മാറ്റുമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്. സ്ഥാനാരോഹണ ചടങ്ങിെൻറ രണ്ടാം വാർഷിക ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു സുൽത്താൻ. പ്രാദേശികമായ നിക്ഷേപം സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും ദേശീയ വരുമാനത്തിെൻറയും പ്രധാന സ്തംഭമാണ്. ഇതിനായി ദേശീയ പദ്ധതികളും പറ്റിയ സാഹചര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ, പ്രാദേശിക ഫണ്ടുകളിൽ നിക്ഷേപം നടത്തണം. എല്ലാ മേഖലകളിലും നിരവധി നിക്ഷേപ അവസരങ്ങളുണ്ട്.
രാജ്യം പ്രതികൂല കാലാവസ്ഥയെ നേരിട്ടിരുന്നു. പൗരന്മാർക്കും താമസക്കാർക്കും പരമാവധി സംരക്ഷണം ഒരുക്കാൻ വേളകളിൽ കഴിഞ്ഞിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കാലാവസ്ഥ മുന്നറിയിപ്പുകൾ വളരെ വേഗത്തിൽ ലഭിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും.
സർക്കാർ കാര്യങ്ങളിൽ യുവാക്കളെ മുൻനിരയിലെത്തിച്ചതായും രാഷ്ട്രനിർമാണ ഗമനത്തിൽ യുവാക്കളെ ഭാഗഭാക്കാക്കുന്നതിെൻറ ശ്രമങ്ങൾ തുടരുന്നതായും സുൽത്താൻ പറഞ്ഞു. യുവാക്കളുടെ പങ്കാളിത്തം കൂടുതൽ കാര്യക്ഷമവും വിശാലമായും ഉറപ്പാക്കും. സാമൂഹിക സേവന മേഖലയിൽ ഇവരുടെ മുന്നേറ്റം ഉറപ്പു വരുത്താൻ സർക്കാർ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും നൈരന്തര്യമുള്ള പദ്ധതികൾ നടപ്പാക്കും. ഈ വർഷം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിട്ടും ഒമാനി തൊഴിൽ അന്വേഷകർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുക വഴി സാമ്പത്തികേമഖലയിൽ വളർച്ചയുണ്ടാക്കാൻ കഴിയും. ആവശ്യമായ യോഗ്യതയും നൈപുണ്യവുമുള്ള എല്ലാ പൗരന്മാർക്കും തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം. സ്വകാര്യ മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകും.
നമ്മുടെ മൂല്യങ്ങളും മഹത്തായ ചരിത്രവും മുറുകെ പിടിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നു. നമ്മുടെ മഹത്തായ വ്യക്തിത്വത്തിെൻറ സത്തയിൽ നമുക്ക് ഉയിര് കൊള്ളാം. നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുന്ന രീതിയിലുള്ള നീക്കങ്ങൾ നമ്മുടെ ഭാഗത്തു നിന്നുണ്ടാവരുത്. രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും കാത്തു സൂക്ഷിക്കുക. സൈനിക, സുരക്ഷാ രംഗത്തുള്ളവർ സ്തുത്യർഹമായ സേവനമാണ് നൽകുന്നത്. ഇവർ എപ്പോഴും നമ്മുടെ അനുമോദനം അർഹിക്കുന്നുണ്ട്. ഏത് സമയവും ഏതു സ്ഥലത്തും തങ്ങളുടെ ജീവൻപോലും ബലിയർപ്പിച്ച് രാജ്യത്തെ സംരക്ഷിക്കാൻ ഇവർ കർമബദ്ധരാണെന്നും സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.