മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്​: ദീർഘകാലം സലാലയിലും മസ്കത്തിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ കോപ്പിലാക്കൽ ലത്തീഫ് (55) നാട്ടിൽ നിര്യാതനായി. സാമൂഹിക, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു.

സ്ട്രോക്ക് വന്നതിനെ തുടർന്ന്​ രണ്ടു വർഷം മുമ്പാണ്​ ചികിത്സക്കായി നാട്ടിലേക്ക് പോയത്. പിതാവ്​: മുഹമ്മദ്‌. ഭാര്യ: ഉമ്മു സൽമ. മക്കൾ: ഫാത്തിമ സഹറ, ഫാത്തിമ സുഹൈന, സിനാൻ. സഹോദരങ്ങൾ അബ്ദുൽ മജീദ്,അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം. മൃതദേഹം അരയങ്കോട് മാവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

Tags:    
News Summary - The former expatriate passed away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.