മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25.92 ലക്ഷമായി ഉയർന്നു. മുൻഗണനപ്പട്ടികയിലുള്ളവരുടെ 73 ശതമാനമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 14.43 ലക്ഷം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. മുൻഗണനപ്പട്ടികയിലുള്ളവരുടെ 40.7 ശതമാനമാണിത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വാക്സിനേഷൻ നടപടികൾ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നൂറിൽ താഴെയായി തുടരുകയാണ്. 80 പേർ കൂടി രോഗബാധിതരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 302748 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ കൂടി മരണപ്പെട്ടു. 4078 പേരാണ് ആകെ മരണപ്പെട്ടത്. 149 പേർക്കുകൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 292722 ആയി. 13 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 91പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 40 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.