മസ്കത്ത്: ഒാക്സ്ഫഡ് ആസ്ട്രസെനക കോവിഡ് വാക്സിൻ ഞായറാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒന്നാംഘട്ട ഇമ്യൂണൈസേഷൻ കാമ്പയിനിെൻറ തുടർച്ചയായി പുതിയ മുൻഗണന പട്ടികയിലുള്ളവർക്കാണ് കുത്തിവെപ്പ് നടത്തുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാെൻറ എല്ലാ ഗവർണറേറ്റുകളിലുമുള്ള 65 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും വാക്സിനേഷൻ നൽകുകയാണ് ലക്ഷ്യം. ആരോഗ്യവാന്മാരാണോ, ഗുരുതര രോഗബാധിതരാണോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെ വാക്സിൻ നൽകും. ഒാരോ ഗവർണറേറ്റിലും നേരത്തേ വാക്സിൻ നൽകിയ സെൻററുകളിൽ തന്നെയാകും ഇക്കുറിയും കുത്തിവെപ്പ് നടത്തുക. നാലാഴ്ചയിലെ ഇടവേളയിൽ രണ്ടു ഡോസുകളായിരിക്കും നൽകുക.
ഒാക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിർമിച്ചത്.വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു ലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ നിന്ന് ഒമാനിൽ എത്തിയത്. നേരത്തേ ഫൈസർ വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ആസ്ട്രസെനക വാക്സിൻ നൽകില്ല. ഫൈസർ വാക്സിെൻറ രണ്ടാമത്തെ ഡോസ് നൽകുന്ന തീയതി പിന്നീട് അറിയിക്കും. ഫൈസർ കമ്പനി സാേങ്കതിക കാരണങ്ങളാൽ ഉൽപാദനം നിർത്തിയതിനെ തുടർന്ന് കൂടുതൽ വാക്സിൻ എത്തിയിട്ടില്ല. ഇത് എത്തിയ ശേഷമാകും രണ്ടാമത്തെ ഡോസ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.