മസ്കത്ത്: ഒമാനിൽ രക്തത്തിെൻറ ലഭ്യതയിൽ കുറവ്. അതിനാൽ രക്തദാനത്തിന് സ്വദേശികളും വിദേശികളും മുന്നിട്ടിറങ്ങണമെന്ന് ബോഷറിലെ സെൻട്രൽ ബ്ലഡ്ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ആഴ്ചയിൽ 500 മുതൽ 700 യൂനിറ്റ് വരെ രക്തമാണ് ബോഷറിലെ സെൻട്രൽ ബ്ലഡ്ബാങ്കിൽ ആവശ്യമായി വരുന്നത്. ഒമാനിലെ വിവിധ ആശുപത്രികളിലേക്ക് ബോഷറിലെ സെൻട്രൽ ബ്ലഡ്ബാങ്കിൽനിന്നാണ് രക്തം വിതരണം ചെയ്യുന്നത്. എന്നാൽ, ദാതാക്കളിൽനിന്ന് ലഭിക്കുന്ന രക്തത്തിെൻറ അളവ് ഇതിലും വളരെ കുറവാണ്.
കോവിഡ് സാഹചര്യത്തിലാണ് ആളുകൾ രക്തദാനത്തിന് വിമുഖത കാണിക്കുന്നത്. രക്ത ലഭ്യതയിൽ ഏതാണ്ട് 40 ശതമാനത്തിെൻറ കുറവാണുള്ളത്. കഴിഞ്ഞ നാലുമാസ കാലയളവിൽ ഒമാന്‍ പുറത്തേക്ക് യാത്ര ചെയ്യാത്തവർക്ക് രക്തദാനം നടത്താവുന്നതാണെന്ന് ബ്ലഡ്ബാങ്കുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 18നും 60നുമിടയിൽ പ്രായമുള്ള പകർച്ചവ്യാധികളോ എന്തെങ്കിലും ഗുരുതര രോഗങ്ങളോ ഇല്ലാത്തവർക്ക് രക്തദാനം നടത്താം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെയും വെള്ളിയാഴ്ചകളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടു വരെയും രക്തദാനത്തിന് സൗകര്യമുണ്ട്. അേപ്പായിൻമെൻറിന് 24591255 എന്ന നമ്പറിൽ ബന്ധപ്പെടുകയോ 94555648 എന്ന വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.