മസ്കത്ത്: ഖുറിയാത്ത് വിലായത്തിലെ അൽ സഹൽ ഹെൽത്ത് സെൻററിൽ നടന്നിരുന്ന വാക്സിനേഷൻ ക്യാമ്പ് അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നിരവധി പേര് വാക്സിന് സ്വീകരിച്ചതായും വിദേശി തൊഴിലാളികളില്‍നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസസ് വിഭാഗം അറിയിച്ചു. ഖുറിയാത്ത് വാലി ഒാഫിസുമായി സഹകരിച്ചായിരുന്നു വാക്സിൻ നൽകിയിരുന്നത്. ഇന്ന് മുതല്‍ ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെൻററിലും വാക്സിനേഷന് നിര്‍ത്തിവെക്കും.
മസ്കത്ത് ഗവര്‍ണറേറ്റില്‍ പകരം മറ്റു കേന്ദ്രങ്ങളിലായിരിക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുക. വിദേശികള്‍ക്ക് സബ്ലത്ത് മത്രയിലും സീബ് അല്‍ ശറാദി മെഡിക്കല്‍ ഫിറ്റ്നസ് സെൻററിലുമാണ് വാക്സിന് സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് വാക്സിനേഷന് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.