മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ മരത്തിൽ നിർമിച്ച ഉരു എന്ന ഗിന്നസ് ബഹുമതിക്ക് അർഹമായ 'ഒബൈദ്'ഖസബ് തുറമുഖത്ത് എത്തി. യു.എ.ഇയിലെ മാജിദ് ഒബൈദ് ബിൻ മാജിദ് അൽ ഫലാസി ആൻറ് സൺസ് എന്ന കമ്പനി നിർമിച്ച ഉരുവിന് 91.47 മീറ്റർ നീളവും 20.41 മീറ്റർ വീതിയുമാണ് ഉള്ളത്. കഴിഞ്ഞ വർഷമാണ് ഇത് നീറ്റിലിറങ്ങിയതും ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. സ്റ്റാൻഡേർഡ് അമേരിക്കൻ ഫുട്ബാൾ മൈതാനിയുടെയത്ര വീതിയാണ് ഇൗ ഉരുവിനുള്ളതെന്ന് ഗിന്നസ് റെക്കോർഡിൽ പറയുന്നു.
കുത്തനെ നിർത്തിയാൽ ലണ്ടനിലെ ബിഗ്ബെന്നിനോളം ഇതിന് ഉയരം വരും. 11.229 മീറ്റർ ഉയരമുള്ള ഉരുവിന് 2500 ടൺ ആണ് ഭാരം. പ്രാദേശികമായും അന്തർദേശീയമായുമുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ച് നിർമിച്ച ഉരുവിന് ആറായിരം ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. 1700 ടൺ മരവും 800 ടൺ ഉരുക്കുമാണ് ഇതിെൻറ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1850 ഹോഴ്സ്പവർ ശേഷിയുള്ള എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. യു.എ.ഇയിൽ നിന്നുള്ള ചരക്കുഗതാഗതത്തിനാണ് ഇത് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.