മസ്കത്ത്: ദഖിലിയ ഗവർണറേറ്റിലെ ഖർൺ അൽ ആലം പ്രദേശത്ത് ജോലിക്കിടെ കാണാതായ രണ്ടു ഇന്ത്യക്കാരെയും ഒരു സ്വദേശി പൗരനെയും സുരക്ഷിമായി കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജോലിക്കായി പ്രദേശത്ത് എത്തിയ ഇവരുമായി ആശയ വിനിമയം നടത്താൻ കഴിഞ്ഞ ദിവസം മുതൽ സാധിച്ചിരുന്നില്ല.
പിന്നീട് ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻസ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട യൂനിറ്റുകളുടെ പിന്തുണയോടെ, റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, പൊലീസ് ഏവിയേഷൻ, കൺസഷൻ ഏരിയകളിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ, പൗരന്മാർ എന്നിവരുടെ ഏകോപനത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവർക്കുവേണ്ട പരിചരണങ്ങളും മറ്റും നൽകിയ ശേഷം ഇവരെ പിന്നീട് വിദഗ്ധ പരിശോധനക്കായി ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.