മസ്കത്ത്: ടൈറ്റാനിയം ഡയോക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണനവും നിരോധിച്ചുള്ള ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിയമം ലംഘിച്ചാൽ 1,000 റിയാൽ പിഴ ചുമത്തും.
ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജനുവരിയിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഭക്ഷ്യസുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് മന്ത്രിതല തീരുമാനം (നമ്പർ 11/2023) പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിറങ്ങി ആറു മാസത്തിനു ശേഷമാണ് നിയമം പ്രാബല്യത്തിൽ വന്നത്.
ഇ 171 എന്നപേരിൽ അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് (TIO2) ഭക്ഷ്യവസ്തുക്കൾക്ക് നിറവും ഭംഗിയും നൽകാനാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകൾ, കോട്ടിങ്ങുകൾ, ഫാർമസ്യൂട്ടിക്കൽ, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇ 171 തീരെ ചെറുതായതിനാൽ സൂക്ഷ്മഘടക വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.