മസ്‌കത്ത്: ടൂര്‍ ഓഫ് ഒമാന്റെ 11ാമത് എഡിഷന്‍ സൈക്ലിങ് മത്സരം ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.
രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ടൂർ ഓഫ് ഒമാൻ തിരിച്ചെത്തുന്നത്. ഒമാന്‍ നാഷനല്‍ ടീമും മത്സരത്തിനിറങ്ങുന്നുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ആറ് ഘട്ടങ്ങളിലായുള്ള മത്സരങ്ങളിൽ ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്‍റല്‍ ടീം തുടങ്ങിയവ പങ്കെടുക്കും.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത് ഈ വർഷത്തെ സവിശേഷതകളിലെന്നാണ്. 891 കിലോമീറ്ററാണ് ആകെ മത്സര ദൂരം. റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച് ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ അവസാനിക്കുന്നതാണ് ആദ്യ ദിനം. സുഹാര്‍ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി, റോയല്‍ ഒപേര ഹൗസ്, സമാഈല്‍, അല്‍ മൗജ് മസ്‌കത്ത്, ഖുറിയാത്ത്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങളില്‍ കടന്നുപോകും. രാജ്യത്തിന്റെ പരമ്പരാഗത ആഘോഷങ്ങളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.