മസ്കത്ത്: രാജ്യതലസ്ഥാനത്തെ ഗതാഗതക്കുരുക്കും മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടും പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത് മസ്കത്ത് ഗവര്‍ണറേറ്റ് ജനറല്‍ കോര്‍ട്ട്. താമസ മേഖലകളിൽ ജലവിതരണ ശൃംഖലകൾ ഒരുക്കൽ, വെള്ളപ്പൊക്ക അപകട സാധ്യതാ ഭൂപടം പരിഷ്കരിച്ച് പ്രസിദ്ധീകരിക്കല്‍, വാദികളിലൂടെ വലിയ ഡ്രൈനേജ് ചാനലുകൾ നിർമിക്കൽ, താഴ്ന്ന പ്രദേശങ്ങളിലെയും താഴ്വരകളിലെയും അപകട സാധ്യത പരിഹരിക്കുന്നതിനുള്ള സംവിധാനം, തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.
മസ്കത്ത് ഗവര്‍ണര്‍, വിവിധ വിലായത്തുകളെ പ്രതിനിധാനം ചെയ്യുന്ന ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, ഡെപ്യൂട്ടി ഗവര്‍ണര്‍, നഗരസഭ ചെയര്മാന്, നഗരസഭ ഉന്നതതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു നഗര ജീവിതത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.