മസ്കത്ത്: ട്രാഫിക്, പാസ്പോർട്ട്, റെസിഡൻസി, സിവിൽ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പതുമുതൽ 11 വരെ താൽക്കാലികമായി നിർത്തിെവച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിന് അനുസരിച്ചാണ് റോയൽ ഒമാൻ പൊലീസ് സേവനങ്ങൾ മൂന്നുദിവസം നിർത്തിവെക്കുന്നത്.
എന്നാൽ ആ.ഒ.പിയുടെ വെബ്സൈറ്റ് വഴിയുള്ള സേവനങ്ങൾ തുടരുമെന്നും പൊലീസ് സ്റ്റേഷനുകൾ 24 മണിക്കൂറും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ രക്ഷാപ്രവർത്തന ചുമതലയുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസും പൊതുജനങ്ങളെ സിവിൽ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് ജനറലിലും ഗവർണറേറ്റുകളിലെ ഇതിെൻറ ഡിവിഷനുകളിലും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുമുണ്ട്. മേയ് ഒമ്പതുമുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങളിൽ വിദൂര തൊഴിൽ സംവിധാനം നടപ്പാക്കാനും സുപ്രീംകമ്മിറ്റി നേരത്തെ ഉത്തവിട്ടിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളോടും ഇൗ ദിവസങ്ങളിൽ േജാലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. മേയ് എട്ടു മുതൽ മെയ് 15 വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകീട്ട് ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.