മസ്കത്ത്: നമീബിയക്കെതിരായ ട്വന്ററി20 ക്രിക്കറ്റ് പരമ്പരയിൽ രണ്ടാം മത്സരത്തിൽ ഒമാന്‍ വിജയം. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർ ആറു റൺസിനാണ് വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. പ്രതീക് അതേവാലെ (38), ആഖിബ് ഇല്യാസ് (23), അയാൻ ഖാൻ (22*) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്.
നമീബിയൻ ബാറ്റിങ് നിരയിൽ ഗെർഹാർഡ് ഇറാസ്മസ് (58) ഒഴികെ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. മൂന്ന് വിക്കറ്റെടുത്ത മെഹറാൻ ഖാൻ രണ്ട് വിക്കറ്റെടുത്ത ഫയാസ് ബട്ട് എന്നിവരുടെ ബൗളിങ്ങാണ് നമീബിയെ പിടിച്ച് കെട്ടാൻ ഒമാനെ തുണച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.