നെ​സ്‌​റ്റോ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മാ​നേ​ജ്മെന്‍റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​ബേ​ല ബി​ലാ​ദ് മാ​ളി​ല്‍ നെ​സ്റ്റോ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് നാ​ളെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും

മ​സ്‌​ക​ത്ത്: നെ​സ്‌​റ്റോ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന്റെ ഒ​മാ​നി​ലെ 17ാമ​​ത്തെ സ്‌​റ്റോ​ര്‍ മ​ബേ​ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി​ലാ​ദ് മാ​ള്‍ എ​ന്ന പേ​രി​ലാ​ണ് ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് പ്ര​വ​ര്‍ത്തി​ക്കു​ക. ഉ​ച്ച​ക്ക് 12 മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ബി​ലാ​ദ് മാ​ള്‍ തു​റ​ന്നു​കൊ​ടു​ക്കും.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള നെ​സ്‌​റ്റോ​യു​ടെ 129ാം സ്‌​റ്റോ​റാ​ണി​ത്. സ​യ്യി​ദ് ഫാ​ഹി​ര്‍ ഫാ​തി​ക് അ​ല്‍ സ​ഈ​ദി​ന്റെ വി​ശി​ഷ്ട സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ. 2.15 ല​ക്ഷം ച​തു​ര​ശ്ര​യ​ടി സ്ഥ​ല​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന ​നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​യി​രി​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക.

കാ​ര്യ​ക്ഷ​മ​വും നി​ര​ന്ത​ര​വു​മാ​യ സേ​വ​ന​ത്തി​ന് 40 ചെ​ക്കൗ​ട്ട് കൗ​ണ്ട​റു​ക​ളു​ണ്ടാ​കും. സാ​ധ​ന​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്തി ഷോ​പ്പി​ങ് ന​ട​ത്താ​ന്‍ സാ​ധി​ക്കും വി​ധ​ത്തി​ലു​ള്ള ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ ഇ​ന്റീ​രി​യ​ര്‍ ഡി​സൈ​നും സം​വി​ധാ​ന​വു​മാ​ണ് ഒ​രു​ക്കി​യ​ത്.

ഫ​ര്‍ണി​ഷി​ങ്ങിനും വീ​ട്ട​ല​ങ്കാ​ര ഉ​ൽപ​ന്ന​ങ്ങ​ള്‍ക്കു​മാ​യി നെ​സ്‌​റ്റോ ഹോം ​എ​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​മു​ണ്ട്. 750 പാ​ര്‍ക്കി​ങ് സ്ലോ​ട്ടു​ക​ള്‍ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ അ​ധി​ക​മാ​യി നി​ര​വ​ധി സ്‌​റ്റോ​റു​ക​ള്‍ സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ എ​ല്ലാ​വ​ര്‍ക്കു​മു​ള്ള വ​ണ്‍ സ്‌​റ്റോ​പ് ല​ക്ഷ്യ​സ്ഥാ​ന​മാ​യി ബി​ലാ​ദ് മാ​ള്‍ മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. കി​ഡ്‌​സ് പ്ലേ ​സെ​ന്റ​ര്‍, വെ​ജ്, നോ​ണ്‍ വെ​ജ് റ​സ്‌​റ്റാ​റ​ന്റു​ക​ള്‍, ഒ​ത്തു​കൂ​ട​ലി​നും ച​ട​ങ്ങു​ക​ള്‍ക്കു​മാ​യി സ്‌​കൈ ഹൈ​ള്‍ എ​ന്ന വി​വി​ധോ​ദ്ദേ​ശ്യ ഹാ​ള്‍ തു​ട​ങ്ങി​യ​വ അ​ടു​ത്തു​ത​ന്നെ യാ​ഥാ​ര്‍ഥ്യ​മാ​കും. നെ​സ്‌​റ്റോ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട് വ​ര്‍ഷ​ത്തി​ന​കം അ​വ യാ​ഥാ​ര്‍ഥ്യ​മാ​കും.

നെ​സ്‌​റ്റോ എ​ച്ച്.​ആ​ര്‍.​ ക​ൺ​ട്രി ഹെ​ഡ് ശ​ഹ​ല്‍ ശൗ​ക്ക​ത്ത്, റീ​ജ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ (മ​സ്‌​ക​ത്ത്) ഷാ​ജി അ​ബ്ദു​ല്ല, റീ​ജി​യ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജ​ര്‍ (ബാ​ത്തി​ന) ശം​സു​ദ്ദീ​ന്‍, ബ​യി​ങ് ഹെ​ഡ് എ​ഫ്.​എം.​സി.​ജി കെ.​വി.​നൗ​ഷാ​ദ്, ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ സ​മീ​ര്‍ അ​ബ്ദു​സ്സ​ലാം, റീ​ജന​ല്‍ മീ​ഡി​യ, മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ എ​ച്ച്. എ​ച്ച്. ഹാ​രി​സ് എന്നിവർ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Nesto Hypermarket to start operations on tuesday at Mabela Bilad Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.