തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗസ്ഥരു​ടെ നേ​തൃ​ത്വ​ത്തി​ൽ

ബ​ർ​ക്ക​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: പ​രി​ശോ​ധ​ന ശ​ക്ത​മാ​യി, 66 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ



മ​സ്ക​ത്ത്​: പു​തി​യ സം​വി​ധാ​ന​ത്തി​നു​​കീ​ഴി​ൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​യി​ത്തു​ട​രു​ന്നു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക​യി​ൽ​നി​ന്ന്​ 66 അ​ന​ധി​കൃ​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ മു​ഖേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണി​വ​ർ വ​ല​യി​ലാ​യ​ത്. അ​ടു​ത്തി​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ച സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സ് കോ​ർ​പറേ​ഷ​ന്റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു.

ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ ഏ​റെ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​സ്‌​ക​ത്ത്, ദോ​ഫാ​ർ, വ​ട​ക്ക്​-​തെ​ക്ക്​ ബാ​ത്തി​ന എ​ന്നീ നാ​ല്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്നാ​ണ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. താ​മ​സ രേ​ഖ​ക​ൾ ശ​രി​യ​ല്ലാ​ത്ത​വ​രും വി​സ, ലേ​ബ​ർ കാ​ർ​ഡ് എ​ന്നി​വ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും പി​ടി​യി​ലാ​വും. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ലേ​ബ​ർ കാ​ർ​ഡി​ൽ പ​റ​ഞ്ഞ ജോ​ലി ത​ന്നെ​യാ​ണോ ചെ​യ്യു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്ക​ണം. റോ​ഡി​ൽ യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ ഹോം ​ഡെ​ലി​വ​റി​യും മ​റ്റും ന​ട​ത്തു​ന്ന​വ​രും കു​ടു​ങ്ങും.

അ​ൽ ഹം​രി​യ്യ​യ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഫ്രീ ​വി​സ​യി​ൽ വ​ന്നു​നി​ർ​മാ​ണ ജോ​ലി​ക്കു പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ആ​വ​ശ്യ​ക്കാ​രി​വി​ടെ​വ​ന്നു തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കു​കൊ​ണ്ടു​പോ​കാ​റു​ണ്ട്. നി​യ​മം ക​ർ​ശ​ന​മാ​വു​ന്ന​തോ​ടെ ഇ​ത്ത​ര​ക്കാ​രും പി​ടി​യി​ൽ​വീ​ഴും.

സ്വ​ദേ​ശി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ ത​സ്തി​ക​ക​ളി​ൽ​ ജോ​ലി ചെ​യ്യു​ന്ന​വ​രും പു​തു​ക്കാ​ത്ത​വ​രും വ​ല​യി​ൽ​കു​ടു​ങ്ങും. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ൽ വി​പ​ണി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​ശോ​ധ​ന​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Violation of labor law: investigation intensified, 66 expatriates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.