മസ്കത്ത്: വാദികബീർ വെടിവെപ്പിൽ ഇരയായവരുടെ കുടുംബങ്ങൾ മസ്കത്ത് ഇന്ത്യന്‍ എംബസിയിലെത്തി. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങും എംബസി ഉദ്യോഗസ്ഥരും ചേർന്ന് വരവേറ്റു. എല്ലാവിധ പിന്തുണ നൽകുമെന്നും വിദേശ രാജ്യങ്ങളിൽ കഴിയുന്ന പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യൻ സർക്കാർ നടത്തിവരുന്ന കാര്യങ്ങളെ കുറിച്ച് അംബാസഡർ വിശദീകരിക്കുകയും ചെയ്തു
ജൂലൈ 15ന് രാത്രി പത്തോടെ വാദികബീർ മസ്ജിദ് പരിസരത്ത് നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്.
മരിച്ച ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ കുടുംബത്തെയും അംബാസഡര്‍ അമിത് നാരംഗ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
മകന് തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണ നൽകുമെന്നും അറിയിക്കുകയുണ്ടായി. പരിക്കേറ്റ് ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് ഇന്ത്യക്കാരെ മസ്കത്ത് എംബസി അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.