പ്രവാസി തൊഴിലാളികൾക്ക് തിരിച്ചടി; വിസാ വിലക്കുമായി വീണ്ടും ഒമാൻ

മസ്കത്ത്: രാജ്യത്ത് നിശ്ചിത തൊഴിൽമേഖലകളിലേക്ക് പ്രവാസികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് തടഞ്ഞ് തൊഴിൽ മന്ത്രാലയം. 13 തൊഴിൽമേഖലകളിലായി ആറ് മാസത്തേക്കാണ് നിരോധനം.

ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ലോഡിങ് തൊഴിലാളി, ഇലക്ട്രീഷ്യൻ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്സർ, വെയിറ്റർമാർ, പെയിന്‍റർ, പാചകക്കാർ, ബാർബർമാർ, തുന്നൽ വിദഗ്ധർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലാണ് മിയമം പ്രാബല്യത്തിൽ വരുക.

രാജ്യത്ത് നിരവധി തൊഴിൽമേഖലകളിൽ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് കർശന നയങ്ങളാണ് രാജ്യം നടപ്പാക്കിവരുന്നത്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കാറുണ്ട്.

Tags:    
News Summary - Labour ministry suspends visas for expats in select professions for 6 months in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.