മസ്കത്ത്: പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിൽ മണൽത്തിട്ടകൾ കുമിഞ്ഞുകൂടിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഇബ്രി-വാദി അൽ ഐൻ-ഫഹദ് റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കാറ്റിലാണ് മണലുകൾ റോഡിലേക്കു കയറിയത്. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഇത് നീക്കുന്നുണ്ട്.
അപകടങ്ങൾ ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളും വേഗപരിധിയും പാലിക്കണമെന്നും ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു. തുറസ്സായ പ്രദേശങ്ങളിലും മരുഭൂമിയിലെ ചില ഭാഗങ്ങളിലും പുതിയ കാറ്റ് മൂലം പൊടി ഉയരാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടുമ്പോഴും പൊടി ഉയരുമ്പോഴും ദൂരക്കാഴ്ചയെ ബാധിക്കുമെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ബുധനാഴ്ച ഉച്ചവരെ ശക്തമായ കാറ്റ് തുടരും.
കടൽ പ്രക്ഷുബ്ധമാകും. മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 2.5 മീറ്റർവരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.