മ​ഞ്ഞി​ൽ പു​ത​ഞ്ഞി​രി​ക്കു​ന്ന ജ​ബ​ൽ അ​ഖ്ദ​ർ (ഫ​യ​ൽ)

മ​സ്ക​ത്ത്: ശൈ​ത്യ കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് താ​പ​നി​ല കു​റ​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ൾ പ്ര​തീ​ക്ഷ​യോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യും. ഒ​മാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ പാ​ർ​ക്കു​ക​ളിലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്തോ​ടു​ത്ത മേ​ഖ​ല​ക​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പാ​ണ്.

ഒ​മാ​നി​ലെ താ​പ​നി​ല കു​റ​ഞ്ഞ് വ​രു​ക​യാ​ണെ​ന്ന് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ത് ത​ണു​പ്പ് കാ​ല​ത്തി​ന്റെ വ​ര​വി​ന്റെ സൂ​ച​ന​യാ​ണെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​ഖി​ലാ​ണ്. 11.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല. മ​സി​യോ​ന -16.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, തും​റൈ​ത്ത് -16.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, മു​ഖ്ഷി​ൻ 16.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​ന്നി​വ​യാ​ണ് താ​ഴ്ന്ന താ​പ​നി​ല അ​നു​ഭ​പ്പെ​ട്ട മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത് സൂ​ർ വി​ലാ​യ​ത്തി​ലാ​ണ്. 35.3 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ അ​നു​ഭ​വ​​പ്പെ​ട്ട ചൂ​ട്.

താ​പ​നി​ല താ​ഴു​ന്ന​തോ​ടെ ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​നി ജ​ല​ദോ​ശം അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും സാ​ധാ​ര​ണ​മാ​ണ്. കാ​ലാ​വ​സ്ഥ മാ​റു​ന്ന​തോ​ടെ മ​റ്റു ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കും. ത​ണു​പ്പി​നെ അ​ക​റ്റാ​നു​ള്ള ക​മ്പ​ളി വ​സ്ത്ര​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലു​മെ​ല്ലാ ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ടു​ത്ത ആ​ഴ്ച ദേ​ശീ​യ ദി​ന അ​വ​ധി ആ​യ​തി​നാ​ൽ എ​ല്ലാ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് വ​ർ​ധി​ക്കും.

ജ​ബ​ൽ അ​ഖ്ദ​ർ, ജ​ബ​ൽ ശം​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ജ​ബ​ൽ അ​ഖ്ദ​റി​ൽ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണ്. മാ​ത​ള നാ​ര​ങ്ങ അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ ഒ​മാ​നി​ലെ വി​വി​ധ പാ​ർ​ക്കു​ക​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​നും വി​നോ​ദ​ത്തി​നു​മെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ങ്ങ​ളാ​ണ് കാ​ര്യ​മാ​യി വൈ​കു​ന്നേ​രം ചി​ല​വി​ടാ​ൻ പാ​ർ​ക്കു​ക​ളി​ലെ​ത്തു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ആ​ഹ്ലാ​ദ​ത്തി​ൽ പാ​ർ​ക്കു​ക​ളും ബീ​ച്ചു​ക​ളും ശ​ബ്ദ മു​ക​രി​ത​വും ബ​ഹ​ള മ​യ​വും ആ​വു​ന്നു​ണ്ട്. ശൈ​ത്യ​കാ​ലം എ​ത്തു​ന്ന​തോ​ടെ രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കും. ഏ​താ​യാ​ലും ഇ​നി​യു​ള്ള മാ​സ​ങ്ങ​ൾ വി​നോ​ദ​ത്തി​ന്റെ​യും ചു​റ്റി​ക്ക​റ​ങ്ങ​ലു​ക​ളു​ടെ​യും കാ​ല​മാ​ണ്.

Tags:    
News Summary - Winter season is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.