ഒമാൻ നിരത്തുകളിൽ ഇനി വനിത ടാക്​സികളും

മസ്കത്ത്​: ഒമാന്‍റെ നിരത്തുകളിൽ ഇനി വനിത ടാക്​സികളും സർവിസ്​ നടത്തും. വനിത ടാക്സി സർവിസ്​ നടത്താൻ 'ഒ ടാക്സി' ആപ്ലിക്കേഷന്​ ലൈസൻസ്​ അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വനിതകളോടിക്കുന്ന ടാക്സികൾ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്​കത്ത്​ ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ്​ നടത്തുക. പിന്നീട്​ മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. ഒമാന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ടാക്സി സർവിസ്​ നടത്താൻ​ വനിതകൾക്ക്​ അനുമതി നൽകുന്നത്​. വനിത ടാക്​സി സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥികൾക്കും ഏ​റെ ഗുണകരമാകുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Women taxis are now on the streets of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.