ക​ളി​കാ​ണാ​ൻ ഖ​ത്ത​റി​ലേ​ക്ക്​ പ​റ​ക്കും

മസ്കത്ത്: ലോകകപ്പിലെ തങ്ങളുടെ ഇഷ്ട ടീമുകളുടെ കളികാണാനായി സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ വരുംദിവസങ്ങളിൽ ഖത്തറിലേക്ക് പറക്കും. ബ്രസീൽ, അർജന്‍റീന, ജർമനി, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾക്കാണ് മലയാളികളടക്കമുള്ള പലരും ടിക്കറ്റ് എടുത്തത്.

മെസ്സിയുടെ അവസാന ലോകകപ്പാകുമെന്നാണ് പല ആരാധകരും കരുതുന്നത്. അതുകൊണ്ടുതന്നെ അർജന്‍റീന മത്സരം കാണാനാണ് കൂടുതൽപേരും ഒരുങ്ങിയത്. 'മഞ്ഞപ്പടയുടെ' അഞ്ച് ആരാധകർ നവംബർ 30ന് നടക്കുന്ന അർജന്‍റീന മത്സരം കാണാൻ തിരിക്കും. ഏറെ ആകാംക്ഷയോടെയാണ് ഈ മത്സരത്തെ കാണുന്നതെന്ന് ഒമാൻ മഞ്ഞപ്പട പ്രസിഡന്‍റ് സുജേഷ് കെ. ചേലോറ പറഞ്ഞു.

Tags:    
News Summary - world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.