ദോഹ: കിക്കോഫ് വിസിൽ മുഴക്കത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഏഷ്യൻ കപ്പിനുള്ള 24 ടീമുകളുടെയും അന്തിമ സംഘമായി. ജനുവരി 12ന് തുടങ്ങുന്ന ടൂർണമെൻറിൽ മാറ്റുരക്കുന്ന ടീമുകളെല്ലാം 26 പേർ അടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. യൂറോപ്യൻ ക്ലബുകളിൽ പന്തുതട്ടുന്ന സൂപ്പർതാരങ്ങൾ മുതൽ പ്രാദേശിക ലീഗിൽ മികവ് പ്രകടിപ്പിച്ചവരും യുവതാരങ്ങളും പരിചയ സമ്പന്നരുമെല്ലാമായാണ് ടീമുകൾ അന്തിമ സംഘത്തെ സജ്ജമാക്കിയത്. പകുതിയോളം ടീമുകൾ ഖത്തറിലെത്തി പരിശീലനവും സന്നാഹ മത്സരങ്ങളും ആരംഭിച്ചപ്പോൾ, ശേഷിച്ച സംഘങ്ങൾ വരും ദിനങ്ങളിൽ ദോഹയിൽ പറന്നിറങ്ങും.
2019 ഏഷ്യൻ കപ്പിൽ ഖത്തറിനെ കിരീടത്തിലേക്ക് നയിച്ച ടീമിനെ സൂപ്പർതാരങ്ങളായ അൽ മുഈസ് അലിയും അക്രം അഫിഫിയുമാണ് ആതിഥേയ സംഘത്തിലെ മിന്നും താരങ്ങൾ. ജപ്പാൻ നിരയിൽ യൂറോപ്യൻ ലീഗ് താരത്തിളക്കം ശ്രദ്ധേയമാകുന്നു. ആസ്ട്രേലിയയാകട്ടെ പരിചയസമ്പന്നരും പുതുമുഖങ്ങളുമായാണ് ഒരുങ്ങുന്നത്.
ടോട്ടൻഹാമിന്റെ ഹ്യൂങ് മിൻ സൺ ഉൾപ്പെടെ താരങ്ങളുമായി രണ്ടുവട്ടം ജേതാക്കളായ ദക്ഷിണ കൊറിയ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മഹ്ദി തരിമിയുടെ നേതൃത്വത്തിൽ ഇറാനും പരിചയ സമ്പന്നരുമായി കിരീട സ്വപ്നങ്ങളുമായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.