മൂ​ന്നാം ലൈ​നും ഓ​ടി​ത്തു​ട​ങ്ങി; ലു​സൈ​ലി​ൽ യാ​ത്ര ഈ​സി​യാ​ണ്

ദോഹ: ഖത്തറിലെ പ്രധാന നഗരമായ ലുസൈലിലെ പൊതുഗാതഗതം കൂടുതൽ സുഖമമാക്കികൊണ്ട് പുതിയ ട്രാം സർവീസിന് തുടക്കമായി. നിലവിലെ പിങ്ക്, ഓറഞ്ച് ലൈനുകൾക്ക് പുറമെ പ്രവർത്തന സജ്ജമായ ടർക്വിസ് ബ്ലൂ ലൈനിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി നിർവഹിച്ചു.

 ലുസൈൽ ക്യൂ.എൻ.ബി മെട്രോ സ്റ്റേഷനിൽ നിന്നും തുടങ്ങി അൽ യസ്മീൻ, ഫോക്സ് ഹിൽസ് സൗത്, ഡൗൺ ടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽ നോർത്, ക്രെസന്റ് പാർക് നോർത്, റൗദത് ലുസൈൽ, എർകിയ, ലുസൈൽ സ്റ്റേഡിയം വഴി ലുസൈൽ ക്യൂ.എൻ.ബിയിൽ തന്നെ യാത്ര പൂർത്തിയാക്കും വിധമാണ് പുതിയ ലൈനിൽ സർവീസ് നടത്തുന്നത്. കായിക മത്സരങ്ങൾ, ബൊളെവാഡ് വേദിയാകുന്ന വിവിധ പരിപാടികൾ, ലുസൈലിലെ താമസക്കാരും സന്ദർശകരും ഉൾപ്പെടെ ആയിരങ്ങൾക്ക് യാത്ര എളുപ്പമാകുന്ന വിധത്തിലാണ് പുതിയ ലൈൻ സർവീസ് നടത്തുന്നത്.

ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി 2022 ജനുവരിയിലാണ് ലുസൈൽ ട്രാം സവീസ് ആരംഭിച്ചത്. ​2024 ഏപ്രിലിലായിരുന്നു പിങ്ക് ലൈൻ ഉദ്ഘാടനം നിർവഹിച്ചത്. ലെഗ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത് വരെയാണ് പിങ്ക് ലൈൻ ഓടുന്നത്.

പ​ത്ത് സ്റ്റേ​ഷ​നു​ക​ളു​മാ​യി ട​ർ​ക്വി​സ് ലൈ​ൻ

ദോ​ഹ: ദോ​ഹ മെ​ട്രോ റെ​ഡ് ലൈ​നി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ ലു​സൈ​ൽ ക്യു.​എ​ൻ.​ബി​യു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള പു​തി​യ ലു​സൈ​ൽ ട്രാം ​സ​ർ​വി​സാ​ണ് ട​ർ​ക്വി​സ് ലൈ​ൻ. ​നേ​ര​ത്തെ​യു​ള്ള പി​ങ്ക്, ഓ​റ​ഞ്ച് ലൈ​നു​ക​ൾ​ക്ക് പു​​റ​മെ മൂ​ന്നാ​മ​ത്തെ ലൈ​നാ​യാ​ണ് ട​ർ​ക്വി​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. നീ​ല​യും പ​ച്ച​യും ക​ല​ർ​ന്ന മ​റ്റൊ​രു നി​റ​മാ​യ ട​ർ​ക്വി​സ് എ​ന്നാ​ണ് പു​തി​യ ലൈ​നി​ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ പേ​ര്.

ലു​സൈ​ൽ ക്യു.​എ​ൻ.​ബി മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നും തു​ട​ങ്ങി അ​ൽ യ​സ്മീ​ൻ, ഫോ​ക്സ് ഹി​ൽ​സ് സൗ​ത്ത്, ഡൗ​ൺ ടൗ​ൺ ലു​സൈ​ൽ, അ​ൽ ഖൈ​ൽ സ്ട്രീ​റ്റ്, ഫോ​ക്സ് ഹി​ൽ നോ​ർ​ത്ത്, ക്ര​സ​ന്റ് പാ​ർ​ക് നോ​ർ​ത്ത്, റൗ​ദ​ത് ലു​സൈ​ൽ, എ​ർ​കി​യ, ലു​സൈ​ൽ സ്റ്റേ​ഡി​യം വ​ഴി ലു​സൈ​ൽ ക്യു.​എ​ൻ.​ബി​യി​ൽ​ത​ന്നെ യാ​ത്ര പൂ​ർ​ത്തി​യാ​ക്കും വി​ധ​മാ​ണ് പു​തി​യ ലൈ​നി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ ഗ്രാ​ൻ​ഡ് മ​സ്ജി​ദ് നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടി​ല്ല. ശേ​ഷി​ച്ച എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്തി​യാ​വും ട്രാം ​സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

ലു​സൈ​ൽ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ബൊ​ളെ​വാ​ഡ് വേ​ദി​യാ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു​മെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ, ലു​സൈ​ലി​ലെ താ​മ​സ​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളു​ടെ ന​ഗ​ര​യാ​ത്ര എ​ളു​പ്പ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ ലൈ​ൻ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ ഓ​റ​ഞ്ച് ലൈ​ൻ ല​ഖ്തൈ​ഫി​യി​ൽ​നി​ന്നും തു​ട​ങ്ങി ബൊ​ളെ​വാ​ഡും സ്റ്റേ​ഡി​യം പ​രി​സ​ര​വും ക്ര​സ​ന്റ് പാ​ർ​ക്കും ക​ട​ന്ന് ല​ഖ്തൈ​ഫി​യ​യി​ൽ ത​ന്നെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ പി​ങ്ക് ലൈ​ൻ ല​ഖ്തൈ​ഫി​യ​യി​ൽ​നി​ന്നും സീ​ഫ് ലു​സൈ​ൽ നോ​ർ​ത്ത് വ​രെ​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, ലു​സൈ​ൽ ക്യു.​എ​ൻ.​ബി​യെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ദ്യ ട്രാം ​സ​ർ​വി​സ് ആ​ണ് ട​ർ​ക്വി​സ്. ലു​സൈ​ലി​ൽ​നി​ന്നും ബൊ​ളെ​വാ​ഡ് വ​ഴി അ​ൽ സാ​ദ് പ്ലാ​സ വ​രെ​യു​ള്ള പ​ർ​പ്ൾ ലൈ​ൻ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് മു​ന്നോ​ടി​യാ​യി 2022 ജ​നു​വ​രി​യി​ലാ​ണ് ലു​സൈ​ൽ ട്രാം ​സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ​2024 ഏ​പ്രി​ലി​ലാ​യി​രു​ന്നു പി​ങ്ക് ലൈ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ലു​സൈ​ൽ സി​റ്റി​യു​ടെ പൂ​ർ​ണ പൊ​തു​ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന ​ട്രാം ​സ​ർ​വി​സ് 19 കി​ലോ​മീ​റ്റ​റി​ൽ 25 സ്റ്റേ​ഷ​നു​ക​ളും നാ​ല് ലൈ​നു​ക​ളു​മാ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ട്രോ​യു​ടെ ഫീ​ഡ​ർ സ​ർ​വി​സ് എ​ന്ന നി​ല​യി​ൽ ട്രാം, ​മെ​ട്രോ ലി​ങ്ക് ബ​സു​ക​ൾ എ​ന്നി​വ​യി​ൽ സൗ​ജ​ന്യ​മാ​ണ് യാ​ത്ര. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ അ​ഞ്ച് മു​ത​ൽ പു​ല​ർ​ച്ചെ 1.30 വ​രെ​യും, വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ പു​ല​ർ​ച്ചെ 1.30 വ​രെ​യും ട്രാ​മു​ക​ൾ സ​ർ​വി​സ് ന​ട​ത്തും.

Tags:    
News Summary - The third tram line also started running in Lusail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.