ഖത്തർ: ബിർള പബ്ലിക് സ്കൂളിൽ മൂന്ന് ക്ലാസുകൾ രണ്ടാം ഷിഫ്റ്റിലേക്ക്

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ബിർള പബ്ലിക് സ്കൂളിലെ ഒരു വിഭാഗം ക്ലാസുകൾ വീണ്ടും ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക്. ജനുവരി 15 മുതൽ തെരഞ്ഞെടുത്ത ക്ലാസുകൾ രണ്ടാം ഷിഫ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ നായർ അറിയിച്ചു.

ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പുതിയ മാറ്റം. സ്കൂളിന് ഉൾകൊള്ളാനാവുന്നതിലും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്നതിനാലാണ് മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഏതാനും ക്ലാസുകൾ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്.

കെ.ജി വൺ, ഗ്രേഡ് വൺ, ഗ്രേഡ് അഞ്ച് തുടങ്ങിയ ഡിവിഷനുകളാണ് പുതിയ മാറ്റപ്രകാരം രണ്ടാം ഷിഫ്റ്റിൽ പ്രവർത്തിക്കുക. കെ.ജി വൺ രാവിലെ 11.30 മുതൽ 3.30 വരെയും, ഗ്രേഡ് ഒന്ന്, ഗ്രേഡ് ​അഞ്ച് ക്ലാസുകൾ ഉച്ച ഒരു മണി മുതൽ വൈകുന്നേരം ആറ് മണിവരെയും പ്രവർത്തിക്കും. അബൂഹമൂറിലെ ​മെയിൻ ക്യാമ്പസിലായിരിക്കും ഈ ക്ലാസുകൾ നടക്കുകയെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - Three classes in Birla Public School for second shift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.