ജാ​സിം ബി​ൻ ഹ​മ​ദ് സ്​​റ്റേ​ഡി​യം 

ആ​ഫ്രി​ക്ക​ൻ സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ൽ ജാ​സിം ബി​ൻ ഹ​മ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ

ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ ആ​ഫ്രി​ക്ക​ൻ സൂ​പ്പ​ർ ക​പ്പി​ന് അ​സ്സ​ദ്ദി​ലെ ജാ​സിം ബി​ൻ ഹ​മ​ദ് സ്​​റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്ന് ആ​ഫ്രി​ക്ക​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (കാ​ഫ്) അ​റി​യി​ച്ചു.

മേ​യ് 28ന് ​ഈ​ജി​പ്​​തി​ൽ നി​ന്നു​ള്ള അ​ൽ അ​ഹ്​​ലി​യും മൊ​റോ​ക്ക​ൻ ക്ല​ബാ​യ ബെ​ർ​ക​ൻ റി​നൈ​സ​ൻ​സും ത​മ്മി​ലാ​ണ് സൂ​പ്പ​ർ ക​ലാ​ശ​പ്പോ​രാ​ട്ടം. ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്. േമ​യ് 25ന് ​മ​ത്സ​ര​ത്തി​ൻെ​റ 48 മ​ണി​ക്കൂ​ർ മു​മ്പു​ള്ള പി.​സി.​ആ​ർ ടെ​സ്​​റ്റ​ട​ക്ക​മു​ള്ള സേ​ഫ്റ്റി ബ​ബി​ൾ പാ​ലി​ച്ചാ​യി​രി​ക്കും ക​ലാ​ശ​പ്പോ​രാ​ട്ടം ന​ട​ക്കു​ക.

ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ് ജേ​താ​ക്ക​ളെ​ന്ന പെ​രു​മ​യു​മാ​യി​ട്ടാ​ണ് അ​ൽ അ​ഹ്​​ലി സൂ​പ്പ​ർ ക​പ്പി​നാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന​തെ​ങ്കി​ൽ, കാ​ഫ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് ബെ​ർ​ക​ൻ റി​നൈ​സ​ൻ​സി​ൻെ​റ വ​ര​വ്.  

Tags:    
News Summary - African Super Cup Final at Jasim Bin Hamad Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.