ദോഹ: ഖത്തറിന് ഒരുപിടി കിരീടങ്ങൾ സമ്മാനിച്ച പരിശീലകൻ ഇടവേളക്കു ശേഷം ക്ലബ് കുപ്പായമണിഞ്ഞ് ദോഹയുടെ മണ്ണിൽ വീണ്ടുമെത്തുന്നു. ദേശീയ സീനിയർ- ജൂനിയർ ടീമുകളെ പരിശീലിപ്പിച്ച് അന്നാബിയുടെ പ്രിയങ്കരനായി മാറിയ സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസ് ഇനി ചാമ്പ്യൻ ക്ലബ് അൽ സദ്ദ് എസ്.സിക്കായി കളിതന്ത്രം മെനയും.
2022 ലോകകപ്പോടെ ഖത്തർ ദേശീയ ടീം പരിശീലക സ്ഥാനമൊഴിഞ്ഞ സാഞ്ചസ് ശേഷം, എക്വഡോർ ടീമിനൊപ്പമായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് ഇദ്ദേഹം അൽ സദ്ദിലെത്തുന്നത്. ജൂലൈ 29ന് സ്പെയിനിൽ ആരംഭിക്കുന്ന ക്യാമ്പിൽ ടീമിനൊപ്പം ചേരും.
1996ൽ ബാഴ്സലോണ അക്കാദമിയിലൂടെ പരിശീലന കരിയറിന് തുടക്കംകുറിച്ച ഫെലിക്സ് സാഞ്ചസ് 2006ലാണ് ഖത്തറിലെത്തുന്നത്. ആസ്പയർ അക്കാദമി കോച്ചായ അദ്ദേഹം അണ്ടർ 17, 19, 23 തുടങ്ങിയ പ്രായ വിഭാഗങ്ങളിലെ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. 2017 ജൂലൈയിലാണ് ദേശീയ സീനിയർ ടീം കോച്ചാവുന്നത്.
2019ൽ ഖത്തറിനെ ഏഷ്യൻ ജേതാക്കളാക്കി ചരിത്രം കുറിച്ച സാഞ്ചസ് ലോകകപ്പിലേക്കും ടീമിനെ ഒരുക്കി. വിവിധ താരങ്ങളെ കണ്ടെത്തി വളർത്തിയെടുത്ത സൂപ്പർ കോച്ച് എന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.