ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനമായ ദോഹ നജ്മയിലെ സെഞ്ച്വറി റസ്റ്റാറന്റ് ഏഴാം വാർഷികം ആഘോഷിച്ചു. 2015ൽ സ്ഥാപിച്ച് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ ജനകീയ ഭക്ഷണശാലയായി മാറിയ സെഞ്ച്വറി റസ്റ്റാറന്റി ന്റെ ഖത്തറിലെ ആദ്യ കേന്ദ്രം കൂടിയാണ് നജ്മ ബ്രാഞ്ച്. ഏഷ്യൻ ടൗണിലും സെഞ്ച്വറി റസ്റ്റാറന്റ് പ്രവർത്തിക്കുന്നുണ്ട്. മൂന്നാമത് റസ്റ്റാറന്റ് സെപ്റ്റംബറിൽ മതാർഖദീമിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകൾ ലഭ്യമാവുമെന്ന് സെഞ്ച്വറി മാനേജ്മെന്റ് അറിയിച്ചു. മാനേജ്െമന്റ് അംഗങ്ങളായ ഇല്യാസ് മട്ടന്നൂർ, ഫാജിസ്, ഷാഹിദ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.