കോവിഡ്​: പുതിയരോഗികൾ 46; രോഗമുക്തി 186

ദോഹ: രാജ്യത്ത്​ വ്യാഴാഴ്ച 146 പേർക്ക്​ കൂടി പുതുതായി കോവിഡ്​ രോഗം സ്ഥിരീകരിച്ചു. ഇവരിൽ 78 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 68 പേർ വിദേശത്തു​ നിന്ന്​ തിരിച്ചെത്തിയവരാണ്​. ഒരു മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 591 ആയി. വ്യാഴാഴ്ച 186 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 219985 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1641 ആണ്​. വ്യാഴാഴ്ച 22,466 പേരെയാണ്​ പരിശോധിച്ചത്​.

ആകെ 21,72,413 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,22,217 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. നിലവിൽ 98 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ നാലുപേരെ വ്യാഴാഴ്ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 50 പേരുമുണ്ട്​​. ഇതുവരെ ആകെ 31.77 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനാണ്​ നൽകിയത്​. വ്യാഴാഴ്ച മാത്രം 32,686 ഡോസ്​ വാക്​സിൻ നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.