കോവിഡ്​: പുതിയ രോഗികൾ 284, 315 പേർക്ക്​ രോഗമുക്തി

ദോഹ: ഖത്തറിൽ 284 പേർക്കുകൂടി ശനിയാഴ്​ച കോവിഡ്​രോഗം സ്​ഥിരീകരിച്ചു.315 പേർക്ക്​ രോഗമുക്തിയുണ്ടായി. 3041 പേരാണ്​ നിലവിലുള്ള രോഗികൾ. ഇതുവരെ 5,84,123 പേർക്കാണ്​ ആകെ പരിശോധന നടത്തിയത്​. ശനിയാഴ്​ച പരിശോധന നടത്തിയത്​ 7001 പേർക്കാണ്​. ഇതുവരെ ആകെ 1,13,531 പേർക്കാണ്​ ​േരാഗം ഭേദമായത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 193 പേരാണ്​ ഇതുവരെ ആകെ കോവിഡ്​രോഗത്താൽ​ മരിച്ചിരിക്കുന്നത്​.

432 പേരാണ്​ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്​. ഇതിൽ 39 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 65 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ നാലുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.