ദോഹ: വാഴക്കാട് അസോസിയേഷൻ ഖത്തർ ‘ദിൽ സേ വാഖ്’ എന്ന പേരിൽ കൾചറൽ മീറ്റും യാത്രയയപ്പും സംഘടിപ്പിച്ചു. മതാർ ഖദീമിലെ അഷ്ബാൽ സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ വാഴക്കാട്ടുകാരും ദോഹയിലെ മറ്റു കലാ സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു. 36 വർഷങ്ങൾ നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന വാഖിന്റെ മുതിർന്ന അംഗവും ഉപദേശകസമിതി ചെയർമാനുമായ ടി.കെ. ജമാലിന് യാത്രയയപ്പ് നൽകി. വാഖ് പ്രസിഡന്റ് അക്ബർ ടി.പി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് അലി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി നിഹാദ് അലി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വാഖ് സെക്രട്ടറി ഫവാസ്.ബി.കെ വാഴക്കാട്ട് വാഖ് നിർമിക്കുന്ന ഡയാലിസിസ് ആൻഡ് ഹെൽത്ത് കെയർ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോം ഖത്തർ പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, പ്രവാസി മലയാളി ഓർഗനൈസേഷൻ ഖത്തർ പ്രസിഡന്റ് സിദ്ദീഖ് ചെറുവല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയിൽ വാഖ് വനിത വിഭാഗം കമ്മിറ്റി പ്രഖ്യാപനം നടത്തി. കെ.എൽ 10 ബീറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും സ്കൂൾ കുട്ടികളുടെ നൃത്തവും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിദ്ദീക്ക് വട്ടപ്പാറ സ്വാഗതവും ട്രഷറർ ഷാജഹാൻ ടി.കെ നന്ദിയും പറഞ്ഞു. ഫായിസ് എളമരം, ഖയ്യൂം ടി.കെ , ജൈസൽ , റഷിൽ പി.വി, സിദ്ദീഖ് കെ.കെ, ഫസൽ കെ, അഷ്റഫ് കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.