ദോഹ: സൂഖ് വഖിഫിൽ പത്തു ദിവസമായി നടന്നുവന്ന ഈത്തപ്പഴ ഫെസ്റ്റിന് സമാപനമായി. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോഡ് വിൽപനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 14ന് ആരംഭിച്ച സീസണിലെ മൂന്നാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിൽ റെക്കോഡ് വിൽപനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 55 ഈത്തപ്പഴ കർഷകരാണ് നൂറോളം സ്റ്റാളുകളായി ഫെസ്റ്റിൽ പെങ്കടുത്തത്. ആദ്യ ദിനം മുതൽ സന്ദർശക പ്രവാഹവുമുണ്ടായി.
വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 40 ടൺ ഈത്തപ്പഴങ്ങൾ വിൽപന നടന്നതായി അധികൃതർ അറിയിച്ചു. 50 ടണ്ണിലേറെ വിവിധ തരം ഈത്തപ്പഴങ്ങളാണ് വിൽപനക്കായി എത്തിച്ചത്. ഖത്തറിലെ പ്രദേശിക കർഷകരെ പിന്തുണക്കുന്നതിെൻറ ഭാഗമായാണ് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ കാർഷിക വകുപ്പ് നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഏറ്റവും ഗുണമേന്മയുള്ള പഴങ്ങൾ പത്തു റിയാൽ മുതൽ വിലയിലാണ് വിൽപനക്കായി എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.