ദോഹ: ഖത്തർ കാത്തിരിക്കുന്ന ഈത്തപ്പഴ ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാവും. നേരത്തേ ശനിയാഴ്ച തുടങ്ങുമെന്നറിയിച്ച ഫെസ്റ്റ് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റിയതായി അറബ് പത്രം റിപ്പോർട്ട് ചെയ്തു. പ്രാദേശിക തോട്ടങ്ങളിൽനിന്നും വിളവെടുത്ത ഇൗത്തപ്പഴങ്ങളുടെ വൈവിധ്യവുമായാണ് രാജ്യത്തെ പ്രശസ്തമായ ഇൗത്തപ്പഴ ഫെസ്റ്റിന് സൂഖ് വകിഫിൽ തുടക്കം കുറിക്കുന്നത്.
രണ്ടാഴ്ച നീളുന്ന ഫെസ്റ്റിൽ 80ഓളം ഇൗത്തപ്പഴ കർഷകർ തങ്ങളുടെ വിഭവങ്ങളുമായെത്തും. വൈകീട്ട് നാലു മുതൽ 10വരെയാണ് സന്ദർശകർക്ക് പ്രവേശനം. പ്രാദേശിക കർഷകരെയും ഫാമുകളെയും പിന്തുണക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്രഷ് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിൻെറ ആറാം സീസണിനാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസൺ ഫെസ്റ്റ് കോവിഡ് കാരണം മുടങ്ങിയതിനാൽ ഇക്കുറി കൂടുതൽ വിപുലമായാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ വിവിധതരം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും. ഫെസ്റ്റിന് മുന്നോടിയായ പ്രദർശനത്തിനെത്തുന്ന ഈത്തപ്പഴങ്ങളുടെ സാമ്പ്ൾ ശേഖരിച്ച് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ലബോറട്ടറികളിൽ പരിശോധന നടത്തും. കീടനാശിനികളുടെ അംശം ഇല്ലെന്ന് ഉറപ്പുവരുത്താനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.