ദോഹ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഖത്തർ 2023-2025 കാലയളവിലേക്കുള്ള മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു. കെ.പി.സി.സി ആഹ്വാനം ചെയ്ത ഗ്ലോബൽ മെമ്പർഷിപ് കാമ്പയിന്റെ ഭാഗമായി ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്.
14 ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരിൽനിന്നും അംഗത്വ അപേക്ഷ ലഭിച്ചതായും, ഇവരുടെ മെമ്പർഷിപ് കാർഡുകൾ ജില്ല പ്രസിഡന്റുമാർ വാങ്ങിയതായും ഖത്തർ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അറിയിച്ചു. മെമ്പർഷിപ് എടുക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടിത്തരണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ടതായി ജന സെക്രട്ടറി മനോജ് കൂടൽ പറഞ്ഞു.
അംഗത്വ വിതരണം പൂർത്തിയായ ശേഷം ജനാധിപത്യ രീതിയിൽ പുതിയ കാലയളവിലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
മെമ്പർഷിപ് വൻ വിജയമാക്കിയ എല്ലാ ജില്ലാ കമ്മിറ്റികൾക്കും കോഓഡിനേറ്റർ സിറാജ് പാലൂർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.